വയനാട്: ബത്തേരിയിൽ വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തിൽ സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും. ബത്തേരിയിൽ ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബത്തേരി സർവജന സ്കൂളിലെ യു.പി വിഭാഗത്തിന് ഒരു ആഴ്ച അവധി നൽകാനും യോഗത്തിൽ തീരുമാനമായി.
ALSO READ: ഷെഹ്ലയുടെ മരണം; ഡോക്ടറുടെ വാദങ്ങൾ തള്ളി ജില്ലാ കളക്ടർ
കുട്ടിക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറി ഉൾപ്പെട്ട കെട്ടിടം പൊളിക്കും. പുതിയ കെട്ടിടത്തിനുളള എസ്റ്റിമേറ്റ് നഗരസഭ ഉടൻ സമർപ്പിക്കും. എല്ലാ കുട്ടികൾക്കും കൗൺസിലിങ് നൽകും. ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ ചെവ്വാഴ്ച മുതൽ ആരംഭിക്കും.
Post Your Comments