ആലപ്പുഴ: ആലപ്പുഴ എസ് ഡി കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നാല് പേര്‍ക്ക് പരിക്കേറ്റു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ ശ്യം, ആകാശ്, അഭിജിത്, സല്‍മാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ശ്യാം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, സല്‍മാന്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. അഭിജിത്, ആകാശ് എന്നിവരെ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിട്ടയച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അജയ് ചക്രവര്‍ത്തി, ജോയിന്റ് സെക്രട്ടറി അഭിജിത്തിനെയും എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ അജയ് ചക്രവര്‍ത്തിയെ കുതിരപ്പന്തി പാര്‍ട്ടി ഓഫീസിന് സമീപത്തു നിന്നും, അഭിജിത്തിനെ വണ്ടാനത്ത് വീടിന്റെ പരിസരത്തു നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ സംഘര്‍ഷം എന്ന് അധികൃതര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ ഫലപ്രഖ്യാപന സമയത്ത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി പിന്നീട് രണ്ട് തവണ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
ഇതിനു ശേഷം കുതിരപ്പന്തി ലോക്കല്‍ കമ്മിറ്റി ഓഫീസിലും ഏരിയ കമ്മിറ്റി ഓഫീസിലും പ്രവര്‍ത്തകരെ വിളിച്ചു വരുത്തി ഒത്തു തീര്‍പ്പ് ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയത്.
Post Your Comments