തിരുവനന്തപുരം: എന്‍സിപിയെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന മുന്നണിയാണ് ഇടതുപക്ഷം എന്നാണല്ലോ അവര്‍ പറയുന്നത്. അത് സത്യമാണെങ്കില്‍ അവരെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അര്‍ധരാത്രിയിലെ നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ടാണ് മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്. നീക്കം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്നും വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരെന്നെുമായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം അജിത് പവാര്‍ പ്രതികരിച്ചത്. അതേസമയം എന്‍.സി.പി കേരള ഘടകം ഇടതുപക്ഷത്തോടൊപ്പം തന്നെയാണെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരനും മാണി.സി കാപ്പന്‍,തോമസ് ചാണ്ടി എം.എല്‍.എയും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
Post Your Comments