ന്യൂഡല്‍ഹി•മഹാരാഷ്ട്രയില്‍ ജനാധിപത്യം അട്ടിമറിച്ചുകൊണ്ട് കുതിരക്കച്ചവടത്തിലൂടെ നിയമസഭയില്‍ ഭൂരിപക്ഷമില്ലാത്ത ഫഡ്നാവിസിനെ മുഖ്യമന്ത്രി ആയി അവരോധിച്ച ഗവര്‍ണ്ണര്‍ ഇന്‍ഡ്യന്‍ ഭരണഘടനയുടെ അന്തകനാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുംലോക്സഭയിലെ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു.
ഭൂരിപക്ഷമുള്ള മുഖ്യമന്ത്രിയാണ് സത്യപ്രതിജ്ഞ ചെയ്തതെങ്കില്‍ എന്തിനാണ് വെളുപ്പാന്‍കാലത്ത് ആരോരുമറിയാതെ മുഖ്യമന്ത്രിയെ അവരോധിക്കാന്‍ ഗവര്‍ണ്ണര്‍ തിടുക്കം കാട്ടിയത്. ഗവര്‍ണ്ണറുടെ നടപടി ഭരണഘടനാ ലംഘനവും, രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ കുഴിച്ചുമൂടുന്നതിനു തുല്യവുമാണെന്ന് എം.പി ആരോപിച്ചു. ശിവസേനയുടെ നേതാവ് മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദമുന്നയിക്കാന്‍ ഗവര്‍ണ്ണറെ കാണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ബി.ജെ.പി നേതാവിനെ മുഖ്യമന്ത്രിയായി അവരോധിച്ച നടപടി രാജ്യം ഏകാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ പോകുന്നതിന്റെ സൂചനയാണ്. മൃഗീയ ഭൂരിപക്ഷം കൊണ്ട് പണവും അധികാരവും ഉപയോഗിച്ച് എന്തുമാകാമെന്ന ബി.ജെ.പിയുടെ നീക്കങ്ങള്‍ രാജ്യത്തെ അപകടത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്.
അന്വേഷണ ഏജന്‍സികളായ സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്, ഇന്‍കം ടാക്സ് തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തിയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചും അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും ബി.ജെ.പി നടത്തുന്ന നെറികെട്ട രാഷ്ട്രീയം ഇന്ത്യയിലെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments