കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നോര്‍ക്ക റൂട്ട്‌സിന്റെ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അമ്പത്തിഅയ്യായിരം പേര്‍. ഇവരില്‍ എത്ര പേര്‍ക്ക് ജോലി നല്‍കിയെന്നതിന്റെ കണക്ക് കയ്യിലില്ലെന്ന് നോര്‍ക്ക റൂട്‌സ് പറയുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി സമര്‍പ്പിച്ച ചോദ്യത്തിനാണ് നോര്‍ക്ക കൈമലര്‍ത്തിയത്.
അതെസമയം പ്രവാസി സംരംഭകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ബിസിനസ് ഫസിലിറ്റേഷന്‍ സെന്റര്‍ (എന്‍ബിഎഫ്‌സി) കണ്‍സള്‍ട്ടന്‍സിക്കായി മാത്രം നോര്‍ക്ക റൂട്സ് ചിലവാക്കിയത് അമ്പത്തിരണ്ടു ലക്ഷം രൂപ വിവരാവകാശ രേഖയില്‍ പറയുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനാണ് തുക നല്‍കിയത്. പ്രചാരണത്തിന് ചിലവാക്കിയത് പതിനെട്ട് ലക്ഷം രൂപ. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മറ്റു ചിലവുകള്‍ക്കുമായി പൊടിച്ചത് പന്ത്രണ്ടു ലക്ഷം.
കോടികള്‍ മുടക്കി പ്രചാരണം നടത്തുന്ന നോര്‍ക്ക റൂട്‌സ് എന്ത് കൊണ്ടാണ് എത്ര പേര്‍ക്ക് ജോലി ലഭിച്ചുവെന്ന് പറയാന്‍ സാധിക്കാത്തത് എന്ന് വ്യക്തമാക്കണം കെ. ഗോവിന്ദന്‍ നമ്പൂതിരി പറഞ്ഞു.
ഫെബ്രുവരി 29ന് നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച എക്‌സ്പ്രസ്സ് റിക്രൂട്ട്‌മെന്റിലേക്ക് 400 ഓളം ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷിച്ചു. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത 113 പേരില്‍ 75 നഴ്സുമാരെ തിരഞ്ഞെടുത്തു. നിയമനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.
ലോക കേരള സഭാംഗങ്ങളും നോര്‍ക്ക ഡയറക്ടര്‍മാകും പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് എത്ര തുക നല്‍കിയെന്ന ചോദ്യത്തിന് നോര്‍ക്ക ഉത്തരം നല്‍കിയിട്ടുമില്ല.
Post Your Comments