ലോസ് ഏഞ്ചലസ് : എൻജിനിൽ തീപിടിത്തമുണ്ടായതോടെ വിമാനം അടിയന്തിരമായി നിലത്തിറക്കി. അമേരിക്കയിലെ ലോസ് ഏഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യായാഴ്ച്ചയായിരുന്നു സംഭവം. 347 യാത്രക്കാരും 18 ജീവനക്കാരുമായി മനിലയിലേക്ക് പുറപ്പെട്ട ഫിലിപ്പൈൻ എയർലൈൻസ് ഫ്ലൈറ്റ് പിആർ 113 ബോയിംഗ് 777 വിമാനത്തിലെ എഞ്ചിനിലായിരുന്നു തീപിടിത്തം.
https://www.facebook.com/manilabulletin/videos/2662936103764600/
റൺവേയിൽ നിന്നും പറന്നുയർന്നതും എഞ്ചിൻ തകരാറിലായി തീപിടിത്തമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെടുകയും, ഉടൻ തന്നെ പൈലറ്റ് വിമാനത്താവളവുമായി ബന്ധപ്പെട്ട് നിലത്തിറക്കുകയുമായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
Also read : മിനി ബസ്സുകൾ കൂട്ടിയിടിച്ച് 11പേർക്ക് ദാരുണാന്ത്യം : നിരവധി പേർക്ക് പരിക്കേറ്റു
വിമാനത്തിലെ എഞ്ചിനിൽ തീപിടിത്തത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിലെ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. എഞ്ചിനിൽ നിന്നും തീ പുറത്തേക്ക് വരുന്നത് വിഡിയോയിൽ കാണാൻ സാധിക്കുന്നു.
Post Your Comments