UAELatest NewsNews

യു.എ.ഇ.യിലെ വിവിധകേന്ദ്രങ്ങളിൽ നാടക പരിശീലന ക്യാമ്പുകൾ സജീവമായി

ദുബായ്: യു.എ.ഇ.യിലെ വിവിധകേന്ദ്രങ്ങളിൽ നാടക പരിശീലന ക്യാമ്പുകൾ സജീവമായി. കേരളാ സോഷ്യൽ സെന്ററിലും മലയാളി സമാജത്തിലും നടക്കാൻപോകുന്ന നാടകമത്സരത്തിൽ അവതരിപ്പിക്കാനുള്ള നാടകങ്ങളുടെ പരിശീലനക്യാമ്പുകൾ ആണ് ഇപ്പോൾ നടക്കുന്നത്.

കേരളാ സോഷ്യൽ സെന്ററിൽ ഡിസംബർ 19 മുതൽ ജനുവരി മൂന്നുവരെ നടക്കുന്ന മത്സരങ്ങളിൽ 10 നാടകങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അബുദാബി മലയാളി സമാജത്തിലെ തീയതി തയ്യാറായില്ലെങ്കിലും ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നാടകോത്സവം അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി ശക്തി തിയേറ്റേഴ്‌സ്, കല അബുദാബി, കനൽ ദുബായ്, മാസ് ഷാർജ, ഐ.എസ്.സി. അജ്മാൻ, അബുദാബി മലയാളി സമാജം, ഭാവയാമി തിയേറ്റർ, തീരം ദുബായ്, അൽഐൻ മലയാളി സമാജം, സോഷ്യൽ ഫോറം ദുബായ് തുടങ്ങിയ സമിതികളാണ് കേരളാ സോഷ്യൽ സെന്ററിൽ നാടകം അവതരിപ്പിക്കുക.

ALSO READ: ബാങ്ക് വിവരങ്ങൾ ഫോണിൽ വിളിച്ച് ചോർത്തി തട്ടിപ്പ് നടത്തിയ വൻ സംഘം പൊലീസ് പിടിയിൽ

സാംസ്കാരിക കേന്ദ്രങ്ങൾ, വർക്ക്ഷോപ്പുകൾ, താമസകേന്ദ്രങ്ങൾ എന്നിവിടങ്ങളിലായാണ് നാടകപരിശീലനങ്ങൾ പുരോഗമിക്കുന്നത്. സാമ്പത്തിക പരാധീനതകൾക്കിടയിലും വലിയ ക്ലേശങ്ങൾ സഹിച്ചാണ് ഓരോ കലാസമിതികളും നാടകമൊരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button