Jobs & VacanciesLatest NewsNews

സിബിഎസ്ഇയില്‍ വിവിധ തസ്തികകളിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനില്‍(സിബിഎസ്ഇ) തൊഴിലവസരം. ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലായുള്ള അസിസ്റ്റന്റ് സെക്രട്ടറി (ഗ്രൂപ്പ് എ), അസിസ്റ്റന്റ് സെക്രട്ടറി (ഐടി) (ഗ്രൂപ്പ് എ), അനലിസ്റ്റ് (ഐടി) (ഗ്രൂപ്പ് എ), ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ (ഗ്രൂപ്പ് ബി), സീനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി), സ്റ്റെനോഗ്രാഫര്‍ (ഗ്രൂപ്പ് സി),അക്കൗണ്ടന്റ് (ഗ്രൂപ്പ് സി), ജൂനിയര്‍ അസിസ്റ്റന്റ് (ഗ്രൂപ്പ് സി), ജൂനിയര്‍ അക്കൗണ്ടന്റ് (ഗ്രൂപ്പ് സി) എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചു. 357 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരിട്ടുള്ള നിയമനമായിരിക്കും

ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. ഫോട്ടോ, ഒപ്പ്, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനാവശ്യമായ യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവയുള്‍പ്പെടെ വിശദവിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : https://cdn.digialm.com/EForms/configuredHtml/1258/63283/Instruction.html

അവസാന തീയതി : ഡിസംബര്‍ 16

shortlink

Related Articles

Post Your Comments

Related Articles


Back to top button