കൊല്‍ക്കത്ത: ചെറുപ്പത്തില്‍ കളിച്ചിരുന്ന സിന്തറ്റിക് ബോള്‍ പോലെയോ ഹോക്കി ബോള്‍ പോലെയോ ആണ് പിങ്ക് ബോളെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പിങ്ക് ബോള്‍ ഉപയോഗിക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഫീല്‍ഡിങ്ങാകും. സ്ലിപ്പിലെ ക്യാച്ചിങ് പ്രാക്ടീസ് നടത്തിയപ്പോള്‍ പന്തിന് കൂടുതല്‍ കട്ടിയുള്ളതുപോലെയാണ് തോന്നിയത്. പന്തിന് ഭാരം കൂടുതല്‍ ഇല്ലെങ്കിലും ഉണ്ടെന്നൊരു തോന്നലുണ്ടാക്കും. പന്ത് കൂടുതല്‍ വേഗത്തില്‍ പറക്കുന്നു. പന്തിന്റെ കൂടുതല്‍ തിളക്കമാകാം കാരണമെന്നും കോഹ്ലി പറയുകയുണ്ടായി.
Read also: സുരക്ഷാ വേലി കടന്ന് ഗ്രൗണ്ടിലെത്തിയ ആരാധകനെ ചേർത്ത് പിടിച്ച് വിരാട് കോഹ്ലി
മറ്റു രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെ ഡേ-നൈറ്റ് ടെസ്റ്റിനുള്ള വ്യത്യാസമതാണ്. ഇതൊരു പരീക്ഷണഘട്ടമാണ്. ഹോം കണ്ടീഷന്‍സിലാണ് നാം ആദ്യം പരീക്ഷണം നടത്തേണ്ടത്. പെട്ടെന്നൊരു ദിവസം ഡേ-നൈറ്റ് ടെസ്റ്റുകള്‍ കളിച്ചുതുടങ്ങാന്‍ കഴിയില്ല. ഒരു പ്രാക്ടീസുമില്ലാതെ ഒരു വലിയ ടൂറിനിടയ്ക്ക് പെട്ടെന്ന് പിങ്ക് ബോളില്‍ കളിക്കാനാകില്ല. റെഡ്, വൈറ്റ് ബോളുകള്‍ താഴേക്ക് വരുന്നതിന്റെ വേഗം അനുമാനിക്കാന്‍ ഫീല്‍ഡര്‍ക്ക് കഴിയും. പിങ്കില്‍ പക്ഷേ, വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ഡ്രോപ്പ് ചെയ്യുമെന്നും കോഹ്ലി കൂട്ടിച്ചേർത്തു.
Post Your Comments