Latest NewsIndiaNews

മകന്‍ മരിച്ചത് മറച്ചുവെച്ച് പിതാവ് മകളുടെ വിവാഹം നടത്തി

കാണ്‍പൂര്‍: വിവാഹപ്പന്തലില്‍ വധുവായെത്തിയ മകള്‍. ഏതൊരച്ഛന്റേയും സ്വപ്‌നസാക്ഷാത്കാര മുഹൂര്‍ത്തമായിരിക്കും അത്. എന്നാല്‍ മക്കളില്‍ ഒരാളുടെ മരണവാര്‍ത്തയറിഞ്ഞു കൊണ്ടാണ് ആ കാഴ്ച കാണുന്നതെങ്കില്‍ ആ ഹൃദയം തകര്‍ന്നുപോകും. അത്തരത്തില്‍ ഒരു മുഹൂര്‍ത്തത്തിനാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ കരിയഝല ഗ്രാമം സാക്ഷ്യം വഹിച്ചത്. മകളുടെ വിവാഹത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് മകന്‍ അപകടത്തില്‍പ്പെട്ട് മരിച്ചത് മറച്ചുവെച്ച് വിവാഹം നടത്തേണ്ടി വന്ന ഒരു പിതാവുണ്ട് ഇവിടെ.

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രാവിലെ ഏഴ് മണിയോടെയാണ് വധുവിന്റെ സഹോദരനായ 18കാരന്‍ ഹിമാന്‍ഷു യാദവ് കുറച്ച് സാധനങ്ങള്‍ വാങ്ങാനായി ബൈക്കില്‍ പുറപ്പെട്ടത്. എന്നാല്‍, അമിത വേഗതയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തല്‍ക്ഷണം മരിച്ചു. ഓടിക്കൂടിയവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. മകന്റെ മരണ വിവരം നാട്ടുകാരാണ് പിതാവ് രാം നരേഷിനെ അറിയിച്ചത്.

ഈ സമയം വിവാഹപ്പന്തലില്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു മകള്‍ അഞ്ജു. വിവാഹ വിവരം മറച്ചുവെച്ച പിതാവ് ചടങ്ങുകള്‍ക്ക് ശേഷം വിവരം അറിയിച്ചയുടനെ കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങാന്‍ ആഗ്രഹമില്ലാത്തതിനാലാണ് മകന്റെ മരണ വിവരം മറച്ചുവെച്ചതെന്ന് പിതാവ് പിന്നീട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button