ഭോപ്പാല്‍: എല്ലാ മാസവും മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലുള്ള എസ്ബിഐ ഉപഭോക്താവായ ഹുക്കും സിങിന്റെ അക്കൗണ്ടിലേക്ക് മുടങ്ങാതെ പണം എത്തി. തലപുകച്ച് ആലോചിച്ചിട്ട് അദ്ദേഹത്തിന് ഒന്നും മനസ്സിലായില്ല. അവസാനം ബാങ്കിൽ ചെന്ന യുവാവ് സത്യം മനസ്സിലാക്കി. എസ്ബിഐ ബ്രാഞ്ച് മാനേജരായ രാജേഷ് സൊങ്കര്‍ അലംപുരിലെ രണ്ട് ഉപഭോക്താക്കള്‍ക്ക് നല്‍കിയത് ഒരേ അക്കൗണ്ട് നമ്പരാണ്. റൂറായ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങും റോനി ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങും ഇതേ ബ്രാഞ്ചിലാണ് അക്കൗണ്ട് എടുത്തത്. ഫോട്ടോ ഒഴികെ മറ്റെല്ലാ വിവരങ്ങളും ഏകദേശം ഒരുപോലെയായിരുന്ന ഇവരുടെ അക്കൗണ്ടുകള്‍ക്ക് ഒരേ നമ്പര്‍ നല്‍കുകയായിരുന്നു. അബദ്ധം പറ്റിയ വിവരം ബാങ്ക് അധികൃതരും ഉപഭോക്താക്കളും അറിഞ്ഞില്ല.
ALSO READ: കോഴിയെ കൊന്ന ഏഴുപേര്‍ക്കെതിരെ കേസ്
അക്കൗണ്ട് എടുത്തതിന് പിന്നാലെ റൂറയ് ഗ്രാമത്തില്‍ നിന്നുള്ള ഹുക്കും സിങ് ഹരിയാനയിലേക്ക് ജോലി തേടി പോയി. അവിടെയെത്തി ജോലി ചെയ്ത് ലഭിക്കുന്ന പണം ഇയാള്‍ നിക്ഷേപിച്ചു കൊണ്ടിരുന്നത് അലംപുര്‍ ബ്രാഞ്ചിലെ എസ്ബിഐ അക്കൗണ്ടിലേക്കും. എന്നാല്‍ ഇത് ലഭിക്കുന്നത് മറ്റൊരു ഹുക്കും സിങിനാണെന്നും പണം നഷ്ടപ്പെടുന്നുണ്ടെന്നും ഇയാള്‍ അറിഞ്ഞില്ല. കഴിഞ്ഞ മാസം ഹരിയാനയില്‍ നിന്നും ഹുക്കും സിങ് മടങ്ങിയെത്തി പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് സത്യം മനസ്സിലായത്. ബാങ്കില്‍ ഉണ്ടാകേണ്ട 1,40,000 രൂപയുടെ സ്ഥാനത്ത് അക്കൗണ്ടില്‍ അവശേഷിച്ചത് 35,400 രൂപ മാത്രം.
Post Your Comments