അവരുടെ കുടുംബത്തിലെ ഒരാളെപ്പോലെയാണ് അവര്‍ തന്റെ കോഴിയെ പരിപാലിച്ചിരുന്നത്. അതുകൊണ്ട് തന്നെ കുറെ പുരുഷന്മാര്‍ അവരുടെ വീട്ടില്‍ കടന്ന് തന്റെ പ്രിയപ്പെട്ട കോഴിയെ ആക്രമിച്ച് കൊന്നപ്പോൾ നീതി ഉറപ്പാക്കാൻ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങിയത്.
ബീഹാറിലെ ഭാഭുവ ജില്ലയിൽ കോഴിയെ കൊലപ്പെടുത്തിയതിന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കോഴിയുടെ കഴുത്തിൽ ബ്ലേഡ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.
ദുർഗാവതി പോലീസ് സ്റ്റേഷന് കീഴിലുള്ള തിറോസ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന കമല ദേവിക്ക് അയൽവാസിയുമായി തർക്കമുണ്ടായിരുന്നു. രണ്ട് ദിവസം മുന്‍പും ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നു. കലഹത്തിനിടെ അയൽക്കാരൻ കമല ദേവിയുടെ കോഴിയെ പിടിക്കുകയും കൊല്ലുകയും ചെയ്തു.
കമല ദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏഴ് പേർക്കെതിരെ ഇന്ത്യൻ പീനൽ കോഡിലെ (429, 341, 323 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രഘുനാഥ് സിംഗ് പറഞ്ഞു. മൃഗാശുപത്രിയില്‍ കോഴിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും പോലീസ് പറഞ്ഞു.
Post Your Comments