Latest NewsIndiaNews

ബസ് സ്റ്റോപ്പിലെ ടിക്കറ്റ് മെഷീൻ സ്ക്രീനിൽ അശ്ലീലച്ചിത്രം; സംഭവമിങ്ങനെ

ഭോപ്പാൽ: ബസ് സ്റ്റോപ്പിലെ ടിക്കറ്റ് മെഷീൻ സ്ക്രീനിൽ അശ്ലീലച്ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ സിറ്റി പൊലീസ് കേസെടുത്തു. ഭോപ്പാലിലെ വിദ്യാന​ഗർ ബസ് സ്റ്റോപ്പിലാണ് സംഭവം. ഭോപ്പാൽ സിറ്റി ലിങ്ക് ലിമിറ്റഡ് (ബിസിഎൽഎൽ), മുനിസിപ്പൽ കോർപ്പറേഷൻ, മെഷീൻ ഓപ്പറേറ്റർമാരായ ഹർമാൻ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Read also: ഗുജറാത്തി സ്വത്വത്തെ സവിതാ ബാബിയിലൂടെ പുനർ വായന ചെയ്യുമ്പോൾ; അശ്ലീല കാർട്ടൂൺ സീരീസിലെ നായികയെക്കുറിച്ച് ഗവേഷണം നടത്തിയ ജെ.എൻ.യു സ്കോളർമാരെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

ബസ് സ്റ്റോപ്പിലെത്തിയ ആളുകൾ ടിക്കറ്റ് എടുക്കുന്നതിനായി ടിക്കറ്റ് മെഷീന് സമീപം എത്തിയപ്പോഴാണ് മെഷീനിൽ അശ്ലീലച്ചിത്രം പ്ലേ ആകുന്നത് കാണുന്നത്. രണ്ടിലധികം അശ്ലീല വീഡിയോകളായിരുന്നു പ്ലേ ആയത്. അതേസമയം വീഡിയോ എങ്ങനെ, എവിടുന്ന് അപ്പ്ലോഡ് ആയെന്നത് സംബന്ധിച്ച് ഒരുവിവരം മെഷീൻ കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തിൽ സൈബർ ക്രൈം സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button