മുംബൈ: മഹാരാഷ്ട്രയില്‍ ആഴ്ചകള്‍ നീണ്ട രാഷ്ട്രീയപ്രതിസന്ധികള്‍ക്ക് വിരാമമായതായി സൂചന . ഇനി മഹാരാഷ്ട്രയുടെ ഭരണചക്രം തിരിയ്ക്കുന്നത് ആരെന്ന് ഏകദേശ ധാരണ.
മഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയാകണമെന്ന് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറേയോട് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ അഭ്യര്‍ഥിച്ചതായാണ് ഒടുവില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇരുനേതാക്കളും വ്യാഴാഴ്ച രാത്രി വൈകിയും കൂടിക്കാഴ്ച നടത്തിയിരുന്നു.
Read Also : നിര്‍ണായക കൂടിക്കാഴ്ച, ഉദ്ധവ് താക്കറേയും സംഘവും പവാറിന്റെ വീട്ടില്‍
ഉദ്ധവ് താക്കറെയും മകന്‍ ആദിത്യ താക്കറെയും ചര്‍ച്ചകള്‍ക്കായി വ്യാഴാഴ്ച മുംബെയിലെ ശരദ് പവാറിന്റെ വീട്ടിലെത്തിയിരുന്നു. ശിവസേനാ വക്താവ് സഞ്ജയ് റാവത്തും എന്‍.സി.പി നേതാവ് അജിത് പവാറും ചര്‍ച്ചയില്‍ പങ്കെടുത്തു. പവാറിനെ കൂടാതെ, മുഖ്യമന്ത്രിയാകണമെന്ന് ഉദ്ധവ് താക്കറെയോട് സഞ്ജയ് റാവത്തും ആദിത്യ താക്കറെയും അഭ്യര്‍ഥിച്ചുവെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ രൂപവത്കരണത്തിനൊരുങ്ങുന്ന ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് മഹാരാഷ്ട്രാ വികാസ് അഘാടി എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
Post Your Comments