Latest NewsKerala

അമിത രക്തസ്രാവകാരണം കുളിമുറിയിൽ വീണതെന്ന് യുവതി, പരിശോധനയിൽ പ്രസവിച്ചത് കണ്ടെത്തി: കുഞ്ഞു മരിച്ച നിലയിൽ ബക്കറ്റിൽ : സംഭവം കോട്ടയത്ത്

കുളിമുറിയില്‍ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

ഗാന്ധിനഗര്‍: അമിത രക്തസ്രാവത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.വ്യാഴാഴ്ച വൈകീട്ടാണ് അമിതരക്തസ്രാവമെന്നു പറഞ്ഞ് കൈപ്പുഴ സ്വദേശിനിയെ ആശുപത്രിയിലെത്തിച്ചത്. കുളിമുറിയില്‍ വീണതാണ് കാരണമായി പറഞ്ഞത്. പരിശോധനയില്‍ യുവതി പ്രസവിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

തുടര്‍ന്ന് ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വീട്ടില്‍ ബക്കറ്റിനുള്ളില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. യുവതിയെ പൊലീസ് നിരീക്ഷണത്തിലാക്കി. ഗാന്ധിനഗര്‍ സിഐ. അനൂപ് ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

മാഹി മുന്‍ എസ്‌.ഐ. തൂങ്ങിമരിച്ച നിലയില്‍, മേലധികാരികളുടെ പീഡനമെന്ന് ആരോപണം

പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും യുവതി നിരീക്ഷണത്തിലാെണന്നും ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച്‌ ചോദിച്ചപ്പോള്‍ യുവതിയുടെ മറുപടിയിലെ അവ്യക്തതയാണ് പൊലീസില്‍ അറിയിക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്. തുടര്‍ന്നാണ് പൊലീസ് വീട്ടിലെത്തി പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button