തിരുവനന്തപുരം: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തില്‍ പിടിഎയ്ക്കെതിരെയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ പ്രസ്താവന തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംഭവത്തിന്റെ ഉത്തരവാദിത്തം പിടിഎക്കാണെന്ന് പറയാനാകില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ചു കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
Read also: പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങൾ ഇവ, മറക്കരുത്, ബോധവൽക്കരിക്കണം നമ്മുടെ കുട്ടികളെ
സ്കൂളിലെ മാളങ്ങള്‍ അടയ്ക്കുക എന്നത് പിടിഎയുടെ പണിയാണെന്നും കുട്ടി മരിച്ചതിന് സ്കൂള്‍ തല്ലി തകര്‍ത്തത് തെറ്റാണെന്നുമായിരുന്നു മന്ത്രി ജി. സുധാകരന്റെ പ്രസ്താവന. പിടിഎയുടെ പ്രസിഡന്റ് സ്ഥലത്തെ പ്രമാണിയാണ്. സ്കൂളിലെ മാളങ്ങള്‍ അടയ്ക്കുക എന്നത് അയാളുടെ ജോലിയാണ്. വിദ്യാഭ്യാസ മന്ത്രി ഇങ്ങനെയുള്ള കാര്യങ്ങള്‍ നോക്കേണ്ടതില്ല. പ്രതിവിധികള്‍ കണ്ടുപിടിക്കുന്നതിനു പകരം നല്ല ജനലുകളും കതകുകളും തല്ലിപ്പൊളിക്കുകയല്ല വേണ്ടത്. കുട്ടിയുടെ മരണത്തിനു കാരണം സ്കൂളാണ് എന്ന രീതിയിലാണു നാട്ടുകാര്‍ പെരുമാറിയതെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
Post Your Comments