ശബരിമല: ശബരിമല തീർത്ഥാടകർക്കിടയിൽ ഹൃദയ-ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ വർധിക്കുന്നതായി റിപ്പോർട്ട്. നട തുറന്ന് 5 ദിവസം കൊണ്ട് 15 പേർക്ക് ഹൃദയാഘാതം വന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 20 വയസ് മുതൽ 76 വയസു വരെയുള്ളവരാണിത്. അതേസമയം, വിഷയം ഗൗരവത്തോടെ കാണണമെന്നും ആവശ്യത്തിന് വിശ്രമമെടുത്ത് മാത്രം മലകയറണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചെങ്കുത്തായ കരിമലയും നീലിമലയും അപ്പാച്ചിമേടുമൊക്കെ കാൽനടയായി താണ്ടി വേണം ശബരിമല തീർത്ഥാടകന് സന്നിധാനത്തെത്താൻ. പമ്പ മുതൽ സന്നിധാനം വരെയുള്ള ഈ ദീർഘദൂര കയറ്റം ആരോഗ്യമുള്ളവരിൽ പോലും വിവിധ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഹൃദയ-ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളാണ് ഏറെയും. പമ്പ മുതൽ സന്നിധാനം വരെ 15 എമർജൻസി മെഡിക്കൽ സെന്ററുകൾ നിലവിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഹൃദയാഘാതം ഉണ്ടായാൽ അടിയന്തര സഹായത്തിന് ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റർ സംംവിധാനവും ഒരുക്കിയിട്ടുണ്ട്. പമ്പ മുതൽ സന്നിധാനം വരെ ആവശ്യത്തിന് വിശ്രമമെടുത്ത് യാത്ര ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അപ്പാച്ചിമേട്ടിലും നീലിമലയിലുമുള്ള കാർഡിയോളജി സെന്ററുകളിൽ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാണ്.
Post Your Comments