Latest NewsNewsGulf

ഒരാഴ്ച നീണ്ടുനിന്ന ദുബായ് എയർഷോ സമാപിച്ചു; ഷോയിൽ ഒപ്പുവെച്ചത് വമ്പൻ കരാറുകൾ

ദുബായ്: ഒരാഴ്ച നീണ്ടുനിന്ന ദുബായ് എയർഷോ സമാപിച്ചു. ഷോയിൽ ഒപ്പുവെച്ചത് വമ്പൻ കരാറുകൾ ആണ്. 54.5 ബില്യൺ ഡോളറിന്റെ കരാറുകൾ ദുബായ് എയർഷോയിൽ ഒപ്പുവെയ്ക്കുകയുണ്ടായി. എമിറേറ്റ്‌സും എയർ അറേബ്യയും മാത്രം 38.8 ബില്യൺ ഡോളറിന്റെ (71 ശതമാനം) കരാർ ഉറപ്പിച്ചിട്ടുണ്ട്. എമിറേറ്റ്‌സ് 24.8 ബില്യൺ ഡോളറിന്റെ കരാറാണ് ഉറപ്പിച്ചത്. എയർ അറേബ്യ 14 ബില്യൺ ഡോളറിന്റെ ഓർഡർ നൽകി. ഒരാഴ്ച നീണ്ടുനിന്നമേള പതിവ് പ്രദർശനങ്ങൾക്കുപുറമെ നൂതനാശയങ്ങൾ പങ്കുവെക്കാനുള്ള വേദി കൂടിയായിരുന്നു.

ALSO READ: ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ലയുടെ ആദ്യത്തെ പിക്കപ്പ് ട്രക്ക് അവതരിപ്പിച്ചു

2017-ൽ എയർഷോയുടെ മുൻപതിപ്പിൽ ഒപ്പുവെച്ച 113.8 ബില്യൺ ഡോളറിന്റെ പകുതിയിൽ താഴെയായിരുന്നു മൊത്ത വിൽപ്പനക്കരാർ. എങ്കിലും ഈവർഷം എമിറേറ്റ്‌സ് എയർബസ്, ബോയിങ് എന്നിവയുമായി മൊത്തം 80 വിമാനങ്ങൾക്കുള്ള കാരാറുകളിൽ ഒപ്പിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button