ശബരിമല: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ കൈക്കൊണ്ട നിലപാടിൽ പ്രതിഷേധിച്ച് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പരിഷ്‌കരണ ആശയങ്ങളെ സര്‍ക്കാര്‍ കൈയൊഴിഞ്ഞാല്‍ നവോത്ഥാന സമിതിയില്‍ നിന്ന് പുറത്തു പോകുമെന്ന് പുന്നല വ്യക്തമാക്കി. നവോത്ഥാന ശ്രമങ്ങളുമായി മുന്നോട്ട് പോകാൻ കെ പി എം എസിനു അറിയാമെന്നും ഇതിനു സര്‍ക്കാരിന്റെ പിന്തുണ ആവശ്യമില്ലെന്നും വ്യക്തമാക്കി.
ശബരിമല വിഷയത്തിലടക്കം പരിഷ്‌കരണത്തിന്റേതായ ആശയങ്ങളെ സര്‍ക്കാര്‍ കൈയൊഴിയുന്നുവെങ്കില്‍ സമിതിയില്‍ നിന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രഖ്യാപിത നിലപാടില്‍ നിന്നും പിന്നോട്ട് പേകാന്‍ സര്‍ക്കാരിനു കഴിയില്ല. മറിച്ചായാല്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ആശയങ്ങളെ വിശ്വാസത്തിലെടുക്കാന്‍ സമൂഹത്തിനു ബുദ്ധിമുട്ടാകും.
ALSO READ: മാർക്ക് ദാന തട്ടിപ്പ് കേരളസർവകലാശാല സിൻഡിക്കേറ്റ് ഇന്ന് പരിശോധിക്കും; നടപടികൾ ഉടൻ
പൊതു ആശയങ്ങളെ അംഗീകരിക്കുന്നതുകൊണ്ടാണ് ഈ പ്ലാറ്റ്‌ഫോമിനെ അദ്ദേഹം അംഗീകരിക്കുന്നതെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. പരിഷ്‌കരണത്തിന്റേതായ ആശയങ്ങള്‍ തുടരുന്നതില്‍ നിലപാട് മാറ്റിയാല്‍ സമിതിയുടെ പ്രവര്‍ത്തനം സമൂഹത്തെ ബോധ്യപ്പെടുത്താനാകില്ല. സമിതി പ്രസിഡൻ്റായ വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തേണ്ടത് അദ്ദേഹമാണ്. പുന്നല പറഞ്ഞു.
Post Your Comments