KeralaLatest NewsNews

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി

നടി രസ്‌ന പവിത്രന്‍ വിവാഹിതയായി. ഡാലിന്‍ സുകുമാരന്‍ ആണ് വരന്‍. ഗുരുവായൂറില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പരമ്പരാഗതമായ രീതിയില്‍ അതീവസുന്ദരിയായിട്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ട്രഡിഷണല്‍ ദാവണിയായിരുന്നു രസ്‌ന വിവാഹത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഊഴം സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് രസ്‌ന.
ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സ്വര്‍ണമത്സ്യം, ആമി തുടങ്ങിയ മലയാള ചിത്രങ്ങളിലും രസ്‌ന അഭിനയിച്ചിട്ടുണ്ട്. തമിഴിലും ശ്രദ്ധേയായ നടിയാണ് രസ്‌ന പവിത്രന്‍. തെരിയാമാ ഉന്ന കാതലിച്ചിട്ടേന്‍ എന്ന സിനിമയില്‍ നായികയായി രസ്‌ന പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button