ഹൈദരാബാദ്;വനിതാ ടെക്കിയെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പിരിച്ചു വിടൽ നോട്ടീസ് ലഭിച്ചതിന്റെ മനോവേദനയിൽ ജീവനൊടുക്കിയതാവാമെന്നാണ് പ്രാഥമിക നിഗമനം.സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഹരിണിയെ(24) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ രണ്ട് വര്‍ഷത്തോളമായി ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
നോട്ടീസ് ലഭിച്ചശേഷം ഹരിണി അതീവ ദുഃഖിതയായിരുന്നെന്നുംഇതേക്കുറിച്ച് ഇവര്‍ സഹോദരനോട് സംസാരിച്ചിരുന്നെന്നും പോലീസ് പറയുന്നു.ഹരിണിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതായി ഹരിണി ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നതായിറായ്ദുര്‍ഗാം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Post Your Comments