Latest NewsIndia

ഒവൈസി സാക്കിര്‍ നായിക്കിനേക്കാള്‍ അപകടകാരിയെന്ന് തസ്ലീമ നസ്റിന്‍

ഒവൈസിയാകട്ടെ തന്റെ രാഷ്ട്രീയത്തിനായാണ് മതം ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനേക്കാള്‍ അപകടകാരിയാണ് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയെന്ന് എഴുത്തുകാരി തസ്ലീമ നസ്റിന്‍. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സാക്കിര്‍ നായിക് തന്റെ മൗലികവാദത്തിന് മതം ഉപയോഗിക്കുന്നു. ഒവൈസിയാകട്ടെ തന്റെ രാഷ്ട്രീയത്തിനായാണ് മതം ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

മതമൗലികവാദികളെ ശത്രുക്കളായി നമ്മള്‍ തിരിച്ചറിയുന്നു. എന്നാല്‍ മതരാഷ്ട്രീയക്കാരെ ശത്രുക്കളായി നമ്മള്‍ അംഗീകരിക്കുന്നില്ല, അവര്‍ ജനാധിപത്യത്തെ മതാതിഷ്ഠിത ഭരണം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നു.- അവര്‍ കുറിച്ചു. നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ബംഗാൾ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബാബുല്‍ സുപ്രിയോയും ഒവൈസിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇല്ലാത്ത സ്‌ഥാപനങ്ങളുടെ പേരില്‍ കോടികളുടെ ജി.എസ്‌.ടി. തട്ടിപ്പ്‌ ,രണ്ടു പൊന്നാനി സ്വദേശികൾ അറസ്റ്റിൽ

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കുറച്ച്‌ തീവ്രവാദികള്‍ ഉണ്ടെന്നും അവര്‍ ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ആയിരുന്നു മമതയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button