വളാഞ്ചേരി: ബിനാമി പേരില്‍ രജിസ്‌ട്രേഷന്‍ നടത്തി ഇല്ലാത്ത സ്‌ഥാപനങ്ങളുടെ പേരില്‍ കോടികളുടെ ജി.എസ്.ടി. തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്‌തു. പൊന്നാനി തൃക്കാവ് പറമ്പത്താഴത്ത് റാഷിദ് റഫീഖ് (30), കറുകതുരുത്തി വളവില്‍ അമ്പലത്ത് വീട്ടില്‍ ഫൈസല്‍ നാസര്‍ (24) എന്നിവരെയാണ് വളാഞ്ചേരി ഇന്‍സ്‌പെക്‌ടര്‍ എസ് എച്ച് ഒ ടി. മനോഹരന്‍ അറസ്‌റ്റ് ചെയ്‌തത്.
വ്യാജ കമ്പനികളുണ്ടാക്കി കോടികളുടെ അടയ്ക്ക കച്ചവടം നടത്തിയതായി കൃത്രിമ രേഖ നിര്‍മിച്ചാണ് പണം തട്ടിയത്. കോടികളുടെ അടയ്ക്ക കയറ്റുമതി നടത്തുന്നതിന്റെ വ്യാജരേഖകള്‍ നല്‍കി ജി.എസ്.ടിയില്‍ നിന്ന് 5 ശതമാനം സ്വന്തം അക്കൗണ്ടിലേക്ക് ഇന്‍പുട്ട് നികുതിയായി എത്തിച്ചായിരുന്നു തട്ടിപ്പ്.
ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ കേസ്; രണ്ട് ശിഷ്യരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു
ജി.എസ്.ടി അക്കൗണ്ട് നിര്‍മിക്കുന്നതും സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതുമെല്ലാം പ്രതികള്‍ തന്നെയായിരുന്നു. വളാഞ്ചേരി എടയൂര്‍ സ്വദേശികളുടെ പരാതിയില്‍ നടത്തിയ അനേ്വഷണത്തിലാണ് വന്‍ തട്ടിപ്പ് പുറത്തുവന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്‌തു.
Post Your Comments