Latest NewsNewsKuwait

രാജ്യത്ത് കർശനമായ പരിശോധന; അനധികൃത താമസക്കാർ പിടിയിൽ

കുവൈത്ത്: കുവൈത്തിലെ ജിലീബ്‌ അൽ ശുയൂഖ്‌ പ്രദേശത്ത്‌ അനധികൃത താമസക്കാരെ കണ്ടെത്താൻ കർശന പരിശോധന നടത്തി. വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ പരിശോധനയിൽ 140 അനധികൃത താമസക്കാർ പിടിയിലായി. അനധികൃതമായി പ്രവർത്തിച്ചിരുന്ന 120 കച്ചവട സ്ഥാപനങ്ങൾ അടപ്പിച്ചു. ജിലീബ്‌ ശുദ്ധീകരണ ദൗത്യത്തിന്റെ ഭാഗമായാണ്‌ പരിശോധനനടത്തിയത്‌.

പ്രദേശത്ത്‌ ഗാർഹിക ജോലിക്കാരുടെ വലിയ അളവിലുള്ള സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. ഇവരെ പിടികൂടി നാടുകടത്തുന്നതോടൊപ്പം സ്പോൺസർമാർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയത്തിനു കത്ത്‌ നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അനധികൃത താമസക്കാരുടെ 43 കെട്ടിടങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുകയും 10,000 ടൺ നിർമാണസാമഗ്രികളും രണ്ട് ടൺ ഭക്ഷണപദാർഥങ്ങളും നശിപ്പിക്കുകയും ചെയ്തു. മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ 2700 സ്ഥാപനങ്ങൾ പൂട്ടുമെന്ന് മുനിസിപ്പൽ ഡയറക്ടർ ജനറൽ അഹമദ്‌ അൽ മൻഫൂഹി വ്യക്തമാക്കി. സർക്കാർ മുദ്രവെച്ച സ്ഥാപനങ്ങൾ തുറക്കുന്നത്‌ കടുത്ത കുറ്റമായി കണക്കാക്കും.

ALSO READ: കൃത്യനിർവഹണത്തിനിടയിലുണ്ടായ അപകടത്തിൽ യുഎഇ സൈനികന് വീരമൃത്യു

അതേസമയം, പരിശോധന നേരത്തെത്തന്നെ പ്രഖ്യാപിച്ചതോടെ നിയമവിരുദ്ധമായി പ്രവർത്തിച്ച മിക്ക സ്ഥാപനങ്ങളും ഉടമകൾ നേരത്തെത്തന്നെ അടച്ചിരുന്നു. കൂടാതെ താമസ നിയമലംഘകരിൽ വലിയൊരുവിഭാഗം അവധിയിൽ നാട്ടിലേക്ക്‌ പോകുകയോ സുരക്ഷിതസ്ഥാനങ്ങളിൽ മാറുകയോ ചെയ്തിരുന്നു. ഇക്കാരണത്താൽതന്നെ ചെറിയൊരു ശതമാനംപേർ മാത്രമാണ്‌ ആദ്യ ദിവസത്തെ പരിശോധനയിൽ പിടിയിലയത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button