വയനാട് : ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് അഞ്ചാം വിദ്യാർത്ഥിനി ഷഹ്ല ഷെറിൻ (9) മരിച്ച സംഭവത്തിൽ സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ. സ്കൂൾ അധികൃതർ അനാസ്ഥ കാണിച്ചു. ക്ലാസില്‍ പാമ്പുണ്ടെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടിരുന്നു. കുട്ടികളെ ക്ലാസില്‍ ചെരുപ്പിടാന്‍ അനുവദിക്കാറില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
അധ്യാപകര്‍ക്കെതിരെയും ഗുരുതര ആരോപണം ഉയർന്നിട്ടുണ്ട്. വിദ്യാര്‍ഥിനിക്ക് പാമ്പ് കടിച്ചെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ ഒന്നും ചെയ്തില്ലെന്ന് സഹപാഠികള്‍ പറയുന്നു. വിദ്യാര്‍ഥി ഏറെ നേരം രക്തമൊലിക്കുന്ന കാലുമായി ഇരുന്നു. രക്ഷിതാവ് എത്തിയ ശേഷം മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. 3.15ന് സംഭവം ഉണ്ടായിട്ടും 45 മിനിറ്റോളം വൈകിയെന്നും സഹപാഠികള്‍ പറഞ്ഞു. കൃത്യസമയത്തു ആശുപത്രിയിൽ എത്തിച്ചെന്നാണ് പ്രിൻസിപ്പൾ പറഞ്ഞത്. അതേസമയം വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ല കലക്ടര്‍ അദീല അബ്ദുല്ല അറിയിച്ചു. സംഭവം വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തും.
Also read : അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാൽ ക്ലാസ് റൂമിലെ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെട്ട് മുറിവേറ്റു. മുറിവില്‍നിന്നു രക്തം എടുത്തതോടെ മറ്റു കുട്ടികള്‍ അധ്യാപകരെ വിവരമറിയിച്ചു. വിദ്യാർത്ഥിനിയുടെ കാൽ പരിശോധിച്ചപ്പോൾ പാമ്പ് കടിയേറ്റതു പോലുള്ള പാടുകൾ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചു.പിതാവ് എത്തിയതിനു ശേഷം. ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശേഷം ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളായതോടെ വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, ഇവിടെ വച്ച് വിദ്യാർത്ഥിനി മരണപ്പെടുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പാമ്പ് കടിയേറ്റതാണ് മരണമെന്നാണ് ഡോക്ടർ നൽകിയ റിപ്പോർട്ട്.
Post Your Comments