സന്നിധാനത്തേക്ക് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായമെത്തിക്കാൻ ശബരിമലയിൽ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍((ഇഎംസി) ആരംഭിച്ചു. ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്റ്റാഫ് നഴ്‌സും രണ്ട് വോളന്റിയര്‍മാരുമാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇഎംസികളില്‍ ഓരോ ടേണിലുമുള്ളത്. എല്ലാ ഇഎംസികളെയും ഹോട്ട്‌ലൈന്‍ മുഖേന കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു.
അടിയന്തിര സാഹചര്യത്തില്‍ ജീവന്‍ രക്ഷപ്പെടുത്തുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആയിരിക്കും എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ പ്രധാനമായും നടത്തുക. രക്തസമ്മര്‍ദം, രക്തത്തിലെ ഓക്‌സിജന്‍ നില എന്നിവയുടെ പരിശോധന, ശ്വാസതടസമുണ്ടായാല്‍ നെബുലൈസേഷന്‍ നല്‍കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്നു നിലച്ചു പോയാല്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ഡിഫിബ്രിലേറ്റര്‍, കാല്‍തട്ടിയുള്ള മുറിവുകള്‍ക്ക് ഡ്രസിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാ ഇഎംസികളിലും ഉൾപ്പെടുത്തിയിട്ടുണ്ട്. സന്ധിവേദനയ്ക്കുള്ള മരുന്നുകളും ജെല്ലും ഒഴിച്ച് മറ്റു മരുന്നുകളൊന്നും നല്‍കുന്നില്ല. ഈ വർഷം തീർത്ഥാടനം ആരംഭിച്ചത് മുതൽ ഹൃദയാഘാതത്തെ തുടർന്ന് ഇഎംസികളില്‍ എത്തിച്ച 15 പേരില്‍ 12 അയ്യപ്പന്മാരുടെ ജീവനാണു രക്ഷപ്പെടുത്തിയത്.
ശബരിമലയിൽ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകൾ സജ്ജമാക്കിയിട്ടുള്ള എവിടെയൊക്കെ എന്നുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു
- നീലിമല മുതല്‍ അപ്പാച്ചിമേട് വരെ-രണ്ട് (അപ്പാച്ചിമേട് ബോട്ടം, അപ്പാച്ചിമോട് മിഡില്‍)
- മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ -രണ്ട്(ക്യു കോംപ്ലക്‌സ്, ശരംകുത്തി)
പമ്പ മുതല്‍ നീലിമല വരെ- മൂന്ന്(നീലിമല ബോട്ടം, നീലിമല മിഡില്‍, നീലിമല ടോപ്പ്) - അപ്പാച്ചിമേട് മുതല്‍ മരക്കൂട്ടം വരെ-മൂന്ന് (അപ്പാച്ചിമേട് ടോപ്പ്, ഫോറസ്റ്റ് ക്യാമ്പ്, മരക്കൂട്ടം)
- സ്വാമി അയ്യപ്പന്‍ റോഡ്- മൂന്ന്(ചരല്‍മേട് ആശുപത്രിക്ക് സമീപം, ചരല്‍മേട് 11-ാം വളവ്(മടുക്ക), ചരല്‍മേട് അഞ്ചാം വളവ്)
- സന്നിധാനം-രണ്ട്(വാവരുടെ നട, പാണ്ടിത്താവളം)
- കരിമല -1(ആശുപത്രിക്കു സമീപം)
Post Your Comments