തിരുവനന്തപുരം : പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപക്കാനിരിക്കെ കെഎസ്‌യു മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎൽഎമാർക്കെതിരെ നടപടിയെടുത്ത് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. റോജി എം ജോൺ, ഐ സി ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്ക് ശാസന. സ്പീക്കറുടെ നടപടിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിക്കുന്നതിന്റെ ചിത്രങ്ങളുമായി നടുത്തളത്തിലിറങ്ങി. ഇതോടെ സഭ താത്കാലികമായി നിർത്തി വെച്ചു.
നടപടി കക്ഷി നേതാക്കളുടെ യോഗത്തെ അറിയിച്ചില്ലെന്നും സ്പീക്കര്‍ ജനാധിപത്യബോധത്തോടെ പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധം. നിർഭാഗ്യകരമെന്നും,നടപടി അംഗീകരിക്കാനുള്ള ജനാധിപത്യ ബോധം കാണിക്കണംമെന്നായിരുന്നു സ്പീക്കർ പറഞ്ഞത്. സഭാ നടപടികള്‍ അന്തസില്ലാത്ത സാഹചര്യത്തില്‍ തുടരാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഇന്ന് സഭാ നടപടികൾ ആരംഭിച്ച ഉടൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎൽഎയെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും, മുഖ്യമന്ത്രി മറുപടി പറയാതെ ചോദ്യോത്തര വേളയുമായി സഹകരിക്കില്ലെന്നും അറിയിച്ചിരുന്നു. ഷാഫി പറമ്പിലിന് പൊലീസ് മർദ്ദനമേറ്റ സംഭവം സബ്മിഷനായി ഉയർത്താമെന്ന് സ്പീക്കർ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം സഹകരിക്കാൻ തയ്യാറായില്ല.
Post Your Comments