കൊച്ചി: ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയില്‍ നിന്ന് വിലക്കിയേക്കുമെന്ന് സൂചന. നവാഗതനായ ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന വെയില്‍ എന്ന സിനിമയുമായി സഹകരിക്കാന്‍ നടന്‍ ഷെയ്ന്‍ നിഗം തയ്യാറാവുന്നില്ലെന്ന് പരാതി. ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിൽ തർക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നടത്തിയ ചർച്ചയിൽ തർക്കം പരിഹസിച്ചിരുന്നു.
Read also: ‘എല്ലാ പ്രശ്‌നങ്ങളും കഴിഞ്ഞു’, കടലാസ് കത്തിച്ച് ഷെയ്ന്‍ നിഗം- വീഡിയോ
എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ സിനിമയുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് ഇപ്പോൾ നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് വരുമെന്നാണ് സൂചന. സെറ്റിലെത്തിയ ഷെയ്ന്‍ ഏറെ നേരം കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് ഒരു സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Post Your Comments