ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്‌കരണങ്ങള്‍ വരുന്നു. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്ലിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അനുമതി നല്‍കി. തൊഴിലാളിയൂണിയനുകളുടെ പ്രതിഷേധത്തെത്തുടര്‍ന്നു മാറ്റിവെച്ച ബില്ലാണിത്. ഒരു സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ കോര്‍ മേഖലയിലും ‘നിശ്ചിതകാല തൊഴില്‍’ നടപ്പാക്കാമെന്ന ബില്ലിലെ വ്യവസ്ഥ വിവാദമായിരുന്നു. നിശ്ചിതകാല തൊഴില്‍ കൊണ്ടുവരുന്നതോടെ സ്ഥിരംജോലിയെന്ന സമ്പ്രദായം ഏതാണ്ട് അവസാനിക്കും.
നിശ്ചിതകാല തൊഴില്‍ എല്ലാ മേഖലകളിലേക്കും കൊണ്ടുവരാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. സമരങ്ങള്‍ക്കു നിയന്ത്രണം വരും. മുന്നൂറുവരെ തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ പൂട്ടുന്നതിന് (ലേ ഓഫ്) സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. നേരത്തേയിത് 100 ആയിരുന്നു. ഒരു സ്ഥാപനത്തിന്റെ ട്രേഡ് യൂണിയനില്‍ പുറമേനിന്നുള്ള ഭാരവാഹികളുടെ പങ്കാളിത്തത്തിനും നിയന്ത്രണം വരും.
നിശ്ചിതകാല തൊഴിലിന് സ്ഥിരംതൊഴിലിനുള്ള അതേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. നിലവില്‍ അവശ്യസര്‍വീസ് മേഖലകളിലെ തൊഴിലാളി പണിമുടക്കിനുമാത്രമേ 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് ആവശ്യമുള്ളൂ. അത് എല്ലാ മേഖലകള്‍ക്കും ബാധകമാക്കാന്‍ കോഡില്‍ വ്യവസ്ഥയുണ്ട്.
Post Your Comments