Latest NewsNewsIndia

റിപ്പബ്ലിക് ദിനചടങ്ങിൽ നിന്ന് ഗാന്ധിജിയുടെ പ്രിയഗാനം ഒഴിവാക്കിയതിന് കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ

'അബൈഡ്‌ വിത്ത് മി' എന്ന ഗാനത്തിൽ അധിനിവേശ കാലത്തിന്റെ സ്മരണ ഉണ്ടെന്നും, ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ ചേർത്തു വായിക്കാനാവുക 'ഐ മേരെ വതൻ കെ ലോഗോൻ' ആണെന്നും സർക്കാർ ശ്രോതസ്സുകൾ വ്യക്തമാക്കി.

ദില്ലി: കാലങ്ങളായി മഹാത്മാഗാന്ധിയുടെ പ്രിയഗാനമായ ‘അബൈഡ്‌ വിത്ത് മി’ ആണ് റിപ്പബ്ലിക് ദിനചടങ്ങായ ബീറ്റിങ് ദ് റിട്രീറ്റിൽ ഉപയോഗിച്ചു വരുന്നത്. എന്നാൽ ഇത്തവണ ലത മങ്കേഷ്‌കർ ആലപിച്ച ‘ഐ മേരെ വതൻ കെ ലോഗോൻ’ എന്ന ഗാനമാണ് ചടങ്ങിൽ ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരവെ ഇപ്പോൾ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ‘അബൈഡ്‌ വിത്ത് മി’ എന്ന ഗാനത്തിൽ അധിനിവേശ കാലത്തിന്റെ സ്മരണ ഉണ്ടെന്നും, ഇന്ത്യയിലെ ജനങ്ങൾക്ക് കൂടുതൽ ചേർത്തു വായിക്കാനാവുക ‘ഐ മേരെ വതൻ കെ ലോഗോൻ’ ആണെന്നും സർക്കാർ ശ്രോതസ്സുകൾ വ്യക്തമാക്കി.

Also read: 2021-ൽ ബഹ്റൈനിൽ മരിച്ചത് 500 ഇന്ത്യൻ പ്രവാസികൾ: ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണസംഖ്യ

വളരെ കുറച്ച് പേർക്ക് മാത്രമേ ‘അബൈഡ്‌ വിത്ത് മി’ എന്ന ഗാനം മനസിലാകൂ. എന്നാൽ ലത മങ്കേഷ്കറുടെ സ്വരത്തിൽ പുറത്തിറങ്ങിയ ‘ഐ മേരെ വതൻ കെ ലോഗോൻ’ എന്ന ഗാനത്തിന് കൂടുതൽ അർത്ഥതലങ്ങൾ ഉണ്ടെന്ന് സർക്കാർ വിശദീകരിച്ചു. ഈ ഗാനം ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ദേശഭക്തി വളർത്താനും ഉപകരിക്കും. രാജ്യസുരക്ഷയ്ക്കായി ജീവൻ ബലികഴിച്ച സൈനികരെയും ഈ ഗാനം ആദരിക്കുന്നുവെന്ന് കേന്ദ്രം വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button