കേന്ദ്ര സർക്കാരിന്റെ ബേട്ടി ബച്ചാവോ, ബേഠി പഠാവോ പദ്ധതിക്ക് കീഴിൽ സംസ്ഥാനങ്ങൾക്ക് നൽകിയ മൊത്തം ഫണ്ടിൽ 78.91 ശതമാനവും പരസ്യങ്ങൾക്കായാണ് ഉപയോഗിച്ചതെന്ന് വനിതാ ശാക്തീകരണ സമിതി വ്യാഴാഴ്ച ലോക്സഭയിൽ അറിയിച്ചു.
അഞ്ച് വർഷത്തിനിടെ പദ്ധതിക്കായി 848 കോടി രൂപ അനുവദിച്ചതിൽ 622.48 കോടി രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതായി വനിതാ ശാക്തീകരണ സമിതി വ്യാഴാഴ്ച അറിയിച്ചു. 2016 നും 2019 നും ഇടയിൽ സംസ്ഥാനങ്ങൾക്ക് നൽകിയ 446.72 കോടി രൂപയിൽ 78.91% പരസ്യങ്ങൾക്ക് മാത്രമാണ് ചെലവഴിച്ചതെന്ന് സമിതി ചൂണ്ടിക്കാട്ടി.
848 കോടി രൂപ ബജറ്റിൽ 156.46 കോടി രൂപ മാത്രമാണ് അഞ്ച് വർഷത്തിനിടെ ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതി നടപ്പാക്കാൻ ചെലവഴിച്ചതെന്ന് സമിതി റിപ്പോർട്ടിൽ, ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ബിജെപി ലോക്‌സഭാ എം.പി ഹീന വിജയകുമാർ ഗാവിറ്റാണ് സമിതിയുടെ അധ്യക്ഷ.
Post Your Comments