Latest NewsCricketNews

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകൾ; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും ഏകദിന, ടി20 ടീമുകളില്‍ തിരിച്ചെത്തി. ശിഖര്‍ ധവാനും ഋഷഭ് പന്തും കെ.എല്‍.രാഹുലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ബംഗ്ലാദേശിനെതിരെ പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ച ശിവം ദുബെ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഖലീല്‍ അഹമ്മദും ക്രുനാല്‍ പാണ്ഡ്യയും ടീമില്‍ നിന്ന് പുറത്തായി. കേദാര്‍ ജാദവ് ഏകദിന ടീമില്‍ തിരിച്ചെത്തി. ക്രുനാല്‍ പാണ്ഡ്യക്ക് പകരമാണ് ജഡേജ ടി 20 ടീമില്‍ തിരിച്ചെത്തിയത്. ദീപക് ചാഹര്‍ ടി20ക്ക് പിന്നാലെ ഏകദിന ടീമിലും സ്ഥാനം നേടി. രോഹിത് ശർമയും ടീമിലുണ്ട്.

Read also: സഞ്ജുവിനെ വേണമെന്ന് ബാംഗ്ളൂർ ആരാധകൻ; അവർ രണ്ടുപേരെയും തന്നാൽ വിട്ടുതരാമെന്ന് രാജസ്ഥാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button