സ്റ്റോക്ക് ഹോം: കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിന്. ലോകമെമ്പാടുമുള്ള സ്കൂള്‍ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രെറ്റ നടത്തിയ പോരാട്ടങ്ങളാണ് പുരസ്കാരത്തിന് അര്‍ഹയാക്കിയത്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡച്ച് സംഘടനയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രെറ്റയുടെ ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍’ എന്ന പ്രസ്ഥാനം അന്താരാഷ്ട്രതലത്തില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിച്ചുവരികയാണ്. ഓഗസ്റ്റില്‍ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ കാലാവസ്ഥ സംരക്ഷണത്തിനു വേണ്ടി പഠിപ്പുമുടക്കി സമരം ആരംഭിച്ചുകൊണ്ടാണ് ഗ്രെറ്റ പോരാട്ടത്തിന് തുടക്കം കുറിച്ചത്.
Post Your Comments