Latest NewsKeralaNews

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍ : വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതില്‍ കേരളത്തിനുണ്ടായ നേട്ടങ്ങള്‍ എടുത്തു പറഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ഏഴ് വിദേശ രാജ്യങ്ങള്‍. യുഎഇയില്‍ മൂന്നു തവണയും അമേരിക്കയില്‍ രണ്ടു തവണയും ബഹ്‌റൈന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ ഓരോ തവണയും സന്ദര്‍ശിച്ചു.

സന്ദര്‍ശനത്തിലൂടെ സര്‍ക്കാരിനുണ്ടായ നേട്ടങ്ങള്‍ നിയമസഭയില്‍ ചോദ്യത്തിനു മറുപടിയായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കാര്‍ഷിക, വ്യവസായ, വിവരസാങ്കേതിക മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിവിധ രാജ്യങ്ങളിലെ വ്യക്തികള്‍ ഈ വര്‍ഷം കേരളം സന്ദര്‍ശിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

വിദേശ സന്ദര്‍ശനത്തിന്റെ നേട്ടങ്ങള്‍

യുഎസ്എ: അഡ്വാന്‍സ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.

യുഎഇ: സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി പൊലീസ് നവീകരണ പദ്ധതി ആരംഭിച്ചു. യുഎഇ ഭരണാധികാരി കേരളത്തില്‍ വരുകയും അവിടെ തടവില്‍ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.

നെതര്‍ലന്‍ഡ്‌സ്: പുഷ്പകൃഷി വികസനം, സമുദ്ര ജലനിരപ്പിനു താഴെയുള്ള കൃഷി, വെള്ളപൊക്ക നിയന്ത്രണത്തിന്റെ നൂതന മാതൃക നടപ്പിലാക്കല്‍ തുടങ്ങിയവയില്‍ സഹകരണം. ഡച്ച് പുരാവസ്തു രേഖകള്‍ ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കാന്‍ ധാരണാപത്രം ഒപ്പിടാന്‍ തീരുമാനിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡ്: ഖര മാലിന്യത്തെപ്പറ്റിയുള്ള പഠനവും സഹകരണവും. വ്യാപാര ബന്ധങ്ങളും നിക്ഷേപവും ആകര്‍ഷിക്കാന്‍ ധാരണ. ലോക പുനര്‍നിര്‍മാണ സമ്മേളനത്തില്‍ മുഖ്യപ്രസംഗം നടത്തിയത് മുഖ്യമന്ത്രി.

ഫ്രാന്‍സ്: പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞരായ തോമസ് പിക്കറ്റി, ലൂക്കോസ് ചാന്‍സ്ലര്‍ എന്നിവരുമായി കൂടികാഴ്ച നടത്തി. സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേരളം സന്ദര്‍ശിക്കാന്‍ ഇരുവരും സന്നദ്ധത പ്രകടിപ്പിച്ചു.

യുകെ: സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സന്ദര്‍ശിച്ചു കിഫ്ബി മസാല ബോണ്ടിന്റെ ലോഞ്ചിങ് ചടങ്ങില്‍ പങ്കെടുത്തു. ലണ്ടനില്‍ നിക്ഷേപകരുടെ യോഗത്തില്‍ പങ്കെടുത്തു. പ്രവാസി ചിട്ടി ഉദ്ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button