തിരുവനന്തപുരം: ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നവകേരള നിര്‍മാണത്തിനും അഭിപ്രായങ്ങള്‍ തേടി ഡോക്ടര്‍മാരുമായും മുതിര്‍ന്ന എഞ്ചിനിയര്‍മാരുമായും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച നടന്നു. ചികിത്‌സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും ഊന്നല്‍ നല്‍കുന്ന ആരോഗ്യനയമാണ് കേരളത്തിനാവശ്യമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ പൊണ്ണത്തടി വര്‍ധിച്ചു വരുന്നതിന് കാരണം ജങ്ക് ഫുഡാണ്. സ്‌കൂള്‍ കാന്റീനുകളില്‍ നിന്ന് ജങ്ക് ഫുഡ് ഒഴിവാക്കണം. ജീവിതശൈലീ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം സ്‌കൂളുകളില്‍ നിന്നു തന്നെ ആരംഭിക്കണം. പ്രമേഹവും രക്തസമ്മര്‍ദ്ദവും നിയന്ത്രണാതീതമായി വര്‍ധിക്കുന്നുവെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി.
കിടപ്പിലായ പ്രമേഹ രോഗികള്‍ക്ക് വീടുകളില്‍ മരുന്നെത്തിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കണം. പ്രായം ചെന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവണം. തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ജിറിയാട്രിക് ഡേ കെയര്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് പരിഗണിക്കണം. നിംഹാന്‍സ് മാതൃകയില്‍ കേരളത്തില്‍ മാനസികാരോഗ്യ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. കുട്ടികളിലെ വൃക്കരോഗ ചികിത്‌സയ്ക്ക് സമഗ്ര പദ്ധതി ആവിഷ്‌കരിക്കണം.നവജാതശിശുക്കളിലെ ഭാരക്കുറവിന് പ്രധാന കാരണം വീട്ടിലെ പുരുഷന്‍മാരുടെ പുകവലിയാണെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് വ്യാപക ബോധവത്കരണം നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യമന്ത്റി കെ.കെ. ശൈലജ, പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Post Your Comments