കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോയില്‍ അഭിപ്രായം. അലനും താഹയ്ക്കുമെതിരെ യുഎപിഎക്ക് അനുമതി നൽകില്ല. യുഎപിഎ പ്രകാരം പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് പിബിയിൽ ധാരണയായി. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, യു.എ.പി.എ കേസില്‍ അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വെളിവാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന വാദം പ്രോസിക്യൂഷന്‍ ഉന്നയിച്ചു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു.
Leave a Comment