Latest NewsNewsWomenInternational

കാട്ടുതീയിൽ അകപ്പെട്ട കുഞ്ഞു മൃഗത്തെ രക്ഷിച്ച യുവതി സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു – വീഡിയോ കാണാം

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിയാണ് കോല. കഴിഞ്ഞ ഒരു വർഷ കാലത്തിനിടയിൽ കാട്ടുതീയിലകപ്പെട്ട് 350 ഓളം കോലകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇവയ്ക്കൊപ്പം ധാരാളം ചെറുമൃഗങ്ങളും കാട്ടുതീയിലകപ്പെട്ടു മരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

കാട്ടുതീയിൽ അകപ്പെട്ടു അതിജീവനത്തിനായി പൊരുതുകയായിരുന്ന കോല എന്ന മൃഗത്തിന് രക്ഷയായി ഒരു യുവതി. ഓസ്ട്രേലിയയിലെ ടോണി എന്ന യുവതിയാണ് ഗുരുതരമായി തീ പടര്‍ന്ന് കത്തുന്ന വനത്തില്‍ നിന്ന് കോലയെ രക്ഷപ്പെടുത്തിയത്. ടോണിയുടെ സുഹൃത്ത് മൊബൈലിൽ പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്, ആഗോളതലത്തിൽ വലിയ അഭിനന്ദന പ്രവാഹമാണ് ടോണിയെത്തേടി എത്തുന്നത്.

പ്രാണഭയത്തിൽ ഒരു മരത്തിൽ അള്ളിപ്പിടിച്ചിരുന്ന കോലയെ, ധരിച്ചിരുന്ന മേൽവസ്ത്രം അഴിച്ച് പുതപ്പിച്ചു കൊണ്ടുള്ളതായിരുന്നു ടോണിയുടെ രക്ഷാപ്രവർത്തനം.

ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ജീവിയാണ് കോല. കഴിഞ്ഞ ഒരു വർഷ കാലത്തിനിടയിൽ കാട്ടുതീയിലകപ്പെട്ട് 350 ഓളം കോലകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് കണക്ക്. ഇവയ്ക്കൊപ്പം ധാരാളം ചെറുമൃഗങ്ങളും കാട്ടുതീയിലകപ്പെട്ടു മരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ ബാധയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കാട്ടുതീ പടരുന്ന പ്രദേശങ്ങളിൽ ഭൂരിഭാഗവും കോലകളുടെ വാസകേന്ദ്രങ്ങളാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇവയെന്നാണ് ശാത്രജ്ഞർ അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles

Back to top button