
റിയാദ്: റിയാദില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മടവൂര്‍ പടനിലം സ്വദേശി ആരാമ്പ്ര ചെരാടത്ത് അഹമ്മദ് കുട്ടി (44), ആലപ്പുഴ കായംകുളം പത്തിയൂര്‍ സ്വദേശി സുജിത് സുരേന്ദ്രന് (30) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. റിയാദില്‍ ഡ്രൈവറായിരുന്നു മരിച്ച സുജിത് സുരേന്ദ്രന്. റിയാദിലെ അല്‍റയാനില്‍ ഗ്രോസറി ഷോപ്പില്‍ ജീവനക്കാരനായിരുന്നു അഹമ്മദ്കുട്ടി.
Post Your Comments