മുംബൈ; മഹാരാഷ്ട്രയില്‍ എങ്ങനെയും അധികാരം പിടിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ശിവസേന.സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എന്‍.സി.പിയും കോണ്‍ഗ്രസും തമ്മില്‍ തങ്ങള്‍ ചര്‍ച്ച നടത്തുകയാണെന്ന് ശിവസേന പറയുന്നുണ്ടെങ്കിലും നിലവില്‍ ബി.ജെ.പിയുമായാണ് ശിവസേന ബന്ധം പുലര്‍ത്തുന്നതെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശിവസേന വൃത്തങ്ങള്‍ തന്നെയാണ് ബിജെപിയുമായുള്ള സഖ്യ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
പാര്‍ട്ടി ആദ്യം മുന്നോട്ടുവെച്ച 50-50 ശതമാനം ഫോര്‍മുല അംഗീകരിക്കാന്‍ തയാറായാല്‍ ബിജെപിയുമായി കൂട്ടുകൂടാന്‍ സന്തോഷമേയുള്ളൂ എന്നാണ് ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തങ്ങളെ തഴഞ്ഞ് എന്‍സിപിയുമായി ബിജെപി സഖ്യത്തിന് ശ്രമിക്കുന്നു എന്ന ശക്തമായ സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ശിവസേന ചുവടുമാറ്റാന്‍ തീരുമാനിച്ചതെന്നാണ് വിവരം.എന്‍സിപിക്ക് പ്രധാന പദവികള്‍ വാഗ്ദാനം ചെയ്താണ് ബിജെപി പാളയത്തിലേക്ക് അവരെ അടുപ്പിക്കുന്നത്. ബിജെപി നീക്കം ശക്തമാക്കിയതോടെയാണ് കളംമാറ്റാന്‍ ശിവസേന തീരുമാനിച്ചത്.
ശിവസേന-എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ശിവസേനയ്ക്ക് ഉണ്ടായിന്ന ആത്മവിശ്വാസത്തിന് ഇടിവ് സംഭവിച്ചതും ബി.ജെ.പിയുമായി വീണ്ടും ഒരു സഖ്യത്തെക്കുറിച്ച് ആലോചിക്കാന്‍ കാരണമായി. അധികാരത്തിനായി എന്‍.സി.പിയോടൊപ്പം ചേര്‍ന്നുകൊണ്ട് തങ്ങളെ ബി.ജെ.പി ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്ന സംശയവുംബി.ജെ.പിയുമായി സഖ്യം ചേരാന്‍ ശിവസേനയെ പ്രേരിപ്പിച്ചുവെന്ന് കരുതപ്പെടുന്നു. അതേസമയം രാഷ്ട്രപതി ഭരണം നിലവില്‍ വന്നതിനാല്‍ തിരക്കിട്ടു സഖ്യത്തിലേക്കു പേകേണ്ടതില്ലെന്നാണു കോണ്‍ഗ്രസിന്റെ തീരുമാനം.
Post Your Comments