മുംബൈ : ഇന്നും നേട്ടം കൈവിടാതെ ഓഹരി വിപണി ആരംഭിച്ചു. സെന്‍സെക്സ് 155 പോയിന്റ് ഉയർന്നു 40,624ലും, നിഫ്റ്റി 41 പോയിന്റ് ഉയര്‍ന്ന് 11,981ലുമാണ് ബുധനാഴ്ച്ച വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 441 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 226 ഓഹരികള്‍ നഷ്ടത്തിലായി. 37 ഓഹരികള്‍ക്ക് മാറ്റമില്ല. ഊര്‍ജം, അടിസ്ഥാന സൗകര്യവികസം, പൊതുമേഖല ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലെത്തിയത്. ലോഹം, വാഹനം വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.
ഐഒസി, പവര്‍ ഗ്രിഡ് കോര്‍പ്, എച്ച്പിസിഎല്‍,റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഗ്രാസിം, ഭാരതി ഇന്‍ഫ്രടെല്‍,ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികൾ നേട്ടത്തിലും, ഹീറോ മോട്ടോര്‍കോര്‍പ്, യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐടിസി,ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലും വ്യാപരം പുരോഗമിക്കുന്നു.
Also read : വിവിധ മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ മോസ്കോ ഭരണകൂടം
Post Your Comments