മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിലെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞതിന് പിന്നാലെ സേനയില്‍ നിന്നും 17 എംഎല്‍എമാര്‍ പുറത്തുപോകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയാറാകാത്തതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ധാരണ കൂടുതല്‍ സങ്കീര്‍ണമാകുന്നുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാര്‍ കൂടികാഴ്ച നടത്തുമെന്ന വാര്‍ത്തകളും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസുമായി കൂടിച്ചേരാന്‍ താല്‍പര്യമില്ലാത്ത എംഎല്‍എമാരാണ് വിമതരാകാനൊരുങ്ങുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments