തിരുവനന്തപുരം: കേരള സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ ചൊവ്വാഴ്ച കെ.എസ്.യു. നടത്തിയ നിയമസഭാ മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എം.എല്‍.എ, ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിലാഷ് എന്നിവര്‍ അടക്കമുളളവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരം, കൊച്ചിയിലും നടന്ന കെ.എസ്.യു മാർച്ചിൽ സംഘർഷം. പോലീസിനു കല്ലേറുണ്ടായി. ഇതോടെ പോലീസ് ലാത്തിവീശുകയും,ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. കേരള സർവകലാശാലയുടെ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകരെ അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. കൊച്ചിയിൽ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇവരെ അറസ്റ്റ് ചെയ്തു നീക്കിയെന്നും, തിരുവനന്തപുരത്തു പ്രവർത്തകർ മാർച്ചിന് ശേഷം പിരിഞ്ഞു പോയെന്ന റിപ്പോർട്ടുകളും ഒടുവിലായി പുറത്തു വരുന്നു. ഇന്ന് കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
നേരത്തെ തിരുവനന്തപുരം ഡിസിസിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ഒരു പ്രവര്ത്തകന് പരിക്കേറ്റു. പോലീസിന്റെ ഷീല്‍ഡ് പ്രവര്‍ത്തകര്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു പോലീസ് ലാത്തി വീശിയത്.
Post Your Comments