കൊല്‍ക്കത്ത: ഈഡൻഗാർഡൻസ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായി പാഡുകെട്ടുമ്പോൾ ഇന്ത്യൻ നായകൻ കൊഹ്‌ലിയെ കാത്തിരിക്കുന്നതൊരു സുവർണ നേട്ടം. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പമ്പരയിലെ രണ്ടാമത്തെയും അവസനത്തെയും മത്സരത്തിനായിറങ്ങുമ്പോഴാണ് കൊഹ്‍ലിയെയും കാത്ത് ആ അപൂർവ നേട്ടമിരിക്കുന്നത്. ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ നായകനെന്ന നിലയില്‍ 5000 റണ്‍സ് തികയ്ക്കുക എന്നതാണ് ആ നേട്ടം. അതിനായി കൊഹ്‌ലിക്ക്ക് വേണ്ടതാകട്ടെ ഇനി വെറും 32 റൺസും.
അടുത്ത മത്സരത്തിൽ 32 റണ്‍സ് അടിച്ചെടുത്താൽ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ നായകനായി കോഹ്ലി മാറും. ലോകക്രിക്കറ്റിൽ ഇതുവരെ അഞ്ചു കളിക്കാർക്ക് മാത്രമേ ഈ നേട്ടത്തിൽ എത്താൻ കഴിഞ്ഞിട്ടുള്ളൂ. ഗ്രേം സ്മിത്ത്, അലന്‍ ബോര്‍ഡര്‍, റിക്കി പോണ്ടിങ്ങ്, ക്ലൈവ് ലിയോഡ്, സ്റ്റീവ് ഫ്ലെമിങ് തുടങ്ങിയ ഇതിഹാസ ക്രിക്കറ്റ് നായകന്മാരുടെ ഗണത്തിലേക്കാണ് കോഹ്ലി എന്ന ഒരു ഇന്ത്യൻ നായകൻ ചേക്കേറാനിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിനു തന്നെ അഭിമാനകരമായ നേട്ടമാണിത്. ഇന്‍ഡോറില്‍ നടന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്നിങ്സിനും 130 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം.
Post Your Comments