Latest NewsKeralaNews

വിവാദ പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം നേതാവ് പി. മോഹനന്‍

തിരുവനന്തപുരം : മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന വിവാദ പരാമർശത്തിൽ വിശദീകരണവുമായി വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മുസ്‍ലിം സമുദായത്തെ താൻ ആക്ഷേപിച്ചിട്ടില്ല, ഉദ്ദേശിച്ചത് എൻഡിഎഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണ് ഉദ്ദേശിച്ചത്. ബിജെപി വിഷയം ഏറ്റെടുക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ല. ഇസ്ലാമിക തീവ്രവാദ സംഘടനകൾ എന്നത് പൊതുവെ നടത്തുന്നതെന്നും പ്രയോഗമാണെന്നും പി മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുസ്​ലിം സമുദായത്തില്‍ മഹാഭൂരിപക്ഷം വരുന്ന, ജനപിന്തുണയുള്ള പ്രബലമായ സമുദായ സംഘടനകളും രാഷ്​ട്രീയ പ്രസ്​ഥാനങ്ങളുമുണ്ട്​. അവരെല്ലാം തീവ്രവാദ സംഘടനകള്‍ക്കെതി​രായ നിലപാടാണ്​ സ്വീകരിച്ചത്. എന്‍.ഡി.എഫ്​, പോപ്പുലര്‍ ഫ്രണ്ട് ഒഴികെ മറ്റ്​ സമുദായ സംഘടനകളെല്ലാം തീവ്രവാദത്തെ ശക്തമായി എതിര്‍ക്കുന്നു. നേരത്തെ സായുധ കലാപത്തിന്റെ പാത സ്വീകരിച്ച അതിതീവ്ര നിലപാടുള്ള നക്​സലൈറ്റുകളെല്ലാം നിലവില്‍ പോപ്പുലര്‍ ഫ്രണ്ട്​ പോലുള്ള സംഘടനയുടെ നേതൃസ്ഥാനത്തുണ്ടെന്ന വാര്‍ത്തകളുണ്ട്​. ഇത്​ നിര്‍ദോഷകരമായ സൗഹൃദമാണെന്ന്​ കരുതാനാകില്ല. പോപ്പുലര്‍ ഫ്രണ്ട്​ പോലുള്ള സംഘടനകളെ കുറിച്ച്‌​ പൊതുസമൂഹം പരിശോധിക്കേണ്ടതുണ്ട്. അറസ്റ്റിലായ അലനും താഹക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും സി.പി.എം അംഗീകരിക്കാത്ത തീവ്രനിലപാടുള്ള ആശയങ്ങളില്‍ അലനും താഹയും ആകൃഷ്​ടരായി പോവുകയോ മറ്റേതെങ്കിലും രീതിയില്‍ ബന്ധപ്പെട്ട്​ പോവുകയോ ചെയ്​തിട്ടുണ്ടോയെന്ന്​ പരിശോധനയിലൂടെ മാത്രമേ മനസിലാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Also read : മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികൾ: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button