ന്യൂഡല്‍ഹി: വൈറസ് പടരുന്നു, വാട്‌സ്ആപ്പ്
പുതിയ പതിപ്പിലേയ്ക്ക് മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് കേന്ദ്ര ഏജന്‍സി നിര്‍ദേശം നല്‍കി. വാട്സ്ആപ്പിലെ വീഡിയോ ഫയലുകള്‍ വഴിയാണ് വൈറസുകള്‍ മൊബൈല്‍ ഫോണുകളിലെത്തുന്നത്. ഇതൊഴിവാക്കാന്‍ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാനാണ് കേന്ദ്ര സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്-ഇന്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിക്കുന്നത്.. എം.പി4 വീഡിയോ ഫയലുകള്‍ വഴി വൈറസുകള്‍ കടത്തിവിട്ട് മൊബൈലില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങള്‍ കടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഇത്.
Read Also : അടുത്ത വര്‍ഷം മുതല്‍ നിങ്ങളുടെ ഫോണുകളില്‍ ചിലപ്പോള്‍ വാട്‌സ്ആപ്പ് ലഭിക്കില്ല ; കാരണം ഇതാണ്
ലോകത്താകെ ചര്‍ച്ചയായ പെഗാസസ് ആക്രമണത്തിന് പിന്നാലെയാണ് വീഡിയോ ഫയലുകള്‍ വഴി ദുഷ്ടപ്രോഗ്രാമുകള്‍ (മാല്‍വേര്‍) കടത്തിവിടുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടത്. കഴിഞ്ഞ ദിവസമാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ നിര്‍മിച്ച പെഗാസസ് എന്ന ദുഷ്ടപ്രോഗ്രാം വാട്സ്ആപ്പ് കോളിങ് സംവിധാനത്തിലൂടെ കടത്തിവിട്ട് വിവിധ രാജ്യങ്ങളിലെ 1400 ലേറെ പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവം ഈയിടെയാണ് വന്‍ വിവാദം സൃഷ്ടിച്ചത്.
Post Your Comments