തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിന് 319 യുവതികൾ ഓൺലൈനായി രജിസ്റ്റര്‍ ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി. പോലീസിന്‍റെ ഓൺലൈൻ ക്യൂ സംവിധാനം വഴിയാണ് യുവതികൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 മുതൽ 45 വയസ്സു വരെ പ്രായമുള്ള 319 യുവതികൾ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
കേരളത്തിൽ നിന്ന് യുവതികളാരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം. വിര്‍ച്വൽ ക്യൂവിൽ പേര് ചേര്‍ക്കാനായി വെബ്സൈറ്റിൽ പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിൽ നിന്നാണ് ഇതുവരെ 15 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ള 319 സ്ത്രീകള്‍ ശബരിമലയിൽ എത്തുന്നുവെന്ന വിവരം പോലീസ് മനസ്സിലാക്കിയിട്ടുള്ളത്. സുപ്രീം കോടതിയുടെ പുതിയ നടപടിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികളെ അനുവദിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന് എജി നിയമോപദേശം നല്‍കിയിരുന്നു. ഈ മണ്ഡലകാലത്ത് യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെയും നിലപാട്.
ALSO READ: യുഡിഎഫ് നേതാക്കള്‍ ഇന്ന് ശബരിമല സന്ദര്‍ശിക്കും
അതേസമയം, രജിസ്റ്റര്‍ ചെയ്ത യുവതികളിൽ ഏറ്റവും കൂടുതൽ പേര്‍ ആന്ധ്രാ സ്വദേശികൾ ആണ്. 160 പേര്‍. തമിഴ്നാട്ടിൽ നിന്ന് 139 പേരും കര്‍ണാടകയിൽ നിന്ന് 9 യുവതികളും ദര്‍ശനത്തിനായി വിര്‍ച്വൽ ക്യൂവിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലങ്കാനയിൽ നിന്ന് 8 പേരും ഒഡിഷയിൽ നിന്ന് മൂന്ന് പേരും രജിസ്റ്റര്‍ ചെയ്തു. എന്നാൽ കേരളത്തിൽ നിന്ന് ഇതുവരെ ഒരു യുവതിയും ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ഈ മണ്ഡലകാലത്ത് ദര്‍ശനത്തിനായി ഇതുവരെ എട്ട് ലക്ഷത്തോളം വിശ്വാസികളാണ് കേരള പോലീസിന്‍റെ വിര്‍ച്വൽ ക്യൂ സംവിധാനം വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിര്‍ച്വൽ ക്യൂ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നിശ്ചയിക്കപ്പെട്ട സമയത്ത് പ്രത്യേക ക്യൂ വഴി സന്നിധാനത്തെത്തി് ദര്‍ശനം നടത്താം.
Post Your Comments