Latest NewsNewsTechnology

വാട്സ് ആപ്പിലും ഹാക്കർമാരുടെ കെണി; വൈറസ് ഫോർവേഡ് ചെയ്യുന്നത് ലോ ക്വാളിറ്റി വീഡിയോ ഫോർമാറ്റിൽ

പ്രത്യേകം രൂപകല്‍പ്പന ചെയ്ത വൈറസ് അടങ്ങിയ വീഡിയോ ഫയല്‍ നിശ്ചിത ഉപഭോക്താക്കളുടെ വാട്സ് ആപ്പ് അക്കൗണ്ടിലേക്ക് അയക്കപ്പെടുന്നത്. എം.പി 4 വീഡിയോ ഫോര്മാറ്റിലായാണ് ഫയൽ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഉപഭോക്താവിന് പരിചയമില്ലാത്ത നമ്പറില്‍ നിന്നായിരിക്കും ഇത് ലഭിക്കുന്നത്

പലതരം ആപ്പുകൾ മുഖേന വ്യക്തികളുടെ വിവരങ്ങൾ ചോർത്താൻ ഹാക്കര്‍മാര്‍ ശ്രമിക്കാറുണ്ട്. എന്നാൽ, ഇതുവരെ സമൂഹമാധ്യമങ്ങക്കുള്ളിലേക്ക്ക് കടന്ന് ദീർഘനേരം വ്യക്തിവിവരങ്ങൾ ചോർത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷെ, വിശ്വാസങ്ങളെയൊക്കെ പഴങ്കഥകളാക്കി അവർ വാട്സ് ആപ്പിൽ നുഴഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വലിയൊരു സംഖ്യ തന്നെയുള്ള വാട്സ് ആപ്പ് ഉപഭോക്താക്കൾ ഇപ്പോൾ ഞെട്ടലിലാണ്.

വാട്‌സ് ആപ്പ് ഉപയോക്താക്കൾക്ക് ഫേസ്ബുക്കാണ് ഈ നിർണായക സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഫേസ്ബുക്കിന് പുറമെ, ഹാക്കര്‍മാരുടെ കെണിയെ കുറിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കാൻ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമും (സി.ഇ.ആർ.ടി-ഇൻ) മുന്നോട്ടു വന്നിട്ടുണ്ട്. ഏറ്റവും പുതിയ വാട്സ് ആപ്പ് പതിപ്പിലേക്ക് ഉടൻ അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതെന്നാണ് സി.ഇ.ആർ.ടി-ഇൻ ഉപഭോക്താക്കൾക്ക് നൽകുന്ന ഉപദേശം.

വൈറസ് അടങ്ങിയ വീഡിയോ ഫയൽ വഴിയാണ് വാട്സ് ആപ്പിൽ ഹാക്കർമാരുടെ കെണി ഒരുക്കപ്പെട്ടിരിക്കുന്നത്. ഈ ഫയലുകൾ ഡൗൺലോഡ് ചെയ്യുക വഴി ആരുടെയും ഫോണില്‍ നുഴഞ്ഞുകയറാന്‍ ഹാക്കർമാർക്ക് കഴിയുമെന്നതിനാലാണ് ഈ സുരക്ഷാ മുന്നറിയിപ്പ്.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത വൈറസ് അടങ്ങിയ വീഡിയോ ഫയല്‍ നിശ്ചിത ഉപഭോക്താക്കളുടെ വാട്സ് ആപ്പ് അക്കൗണ്ടിലേക്കാണ് അയക്കപ്പെടുന്നത്. എം.പി 4 വീഡിയോ ഫോര്മാറ്റിലായാണ് ഫയൽ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഉപഭോക്താവിന് പരിചയമില്ലാത്ത നമ്പറില്‍ നിന്നായിരിക്കും ഇത് ലഭിക്കുന്നത്.

വാട്സ് ആപ്പ് ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഹാക്കര്‍മാരെ ചെറുക്കാന്‍ ആദ്യം ചെയ്യേണ്ടത്. ആന്‍ഡ്രോയ്‍ഡ് ഉപയോക്താക്കൾ കുറഞ്ഞ പക്ഷം വാട്സ്ആപ്പിന്റെ 2.19.274 പതിപ്പിലേക്കും ആപ്പിൾ ഐഫോൺ ഉപയോക്താക്കളാണെങ്കില്‍ കുറഞ്ഞത് 2.19.100 പതിപ്പിലേക്കും അപ്‌ഗ്രേഡുചെയ്താൽ സുരക്ഷിതരാകാൻ കഴിഞ്ഞേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button