അശ്ലീല കാർട്ടൂൺ സീരീസിലെ നായികയെക്കുറിച്ച് ഗവേഷണം നടത്തിയ ജെ.എൻ.യു സ്കോളർമാരെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ശങ്കു ടി ദാസ് ആണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. സവിതാ ബാബി യഥാർത്ഥത്തിൽ ഗുജറാത്തി ആണോ?” ജെ.എൻ.യുവിലെ കഴിഞ്ഞ വർഷത്തെ പ്രസിദ്ധമായ റിസർച് പേപ്പർ ആണ്. സവിതാ ബാബിയുടെ സ്വത്വവും സത്തയും ജെ.എൻ.യു സ്കോളർമാരെ ഇപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കയാണെന്നും പണ്ഡിതന് ഡോക്റ്ററേറ്റ് കിട്ടി എന്ന് മാത്രമല്ല പ്രമുഖ മാധ്യമങ്ങളിൽ ഒക്കെ അത് പ്രധാന വാർത്തയും ആയി എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
“സവിതാ ബാബി യഥാർത്ഥത്തിൽ ഗുജറാത്തി ആണോ?”
ജെ.എൻ.യുവിലെ കഴിഞ്ഞ വർഷത്തെ പ്രസിദ്ധമായ റിസർച് പേപ്പർ ആണ്.
ഇത്ര ഗൗരവമായ ഗവേഷണത്തെ ഒക്കെ പ്രചോദിപ്പിച്ച ഈ സവിതാ ബാബി കലയിലോ സാഹിത്യത്തിലോ ശാസ്ത്ര സാങ്കേതിക മേഖലയിലോ സാമ്പത്തിക രംഗത്തോ നിയമത്തിലോ സ്പോർട്സിലോ മറ്റോ വ്യക്തിമുദ്ര പതിപ്പിച്ച വല്ല വിശിഷ്ട വ്യക്തിത്വവും ആയിരിക്കും എന്നൊന്നും തെറ്റിദ്ധരിച്ചു പോവരുത്.
സവിതാ ബാബി ഒരു അശ്ലീല കാർട്ടൂൺ സീരീസിലെ നായിക ആണ്.
അതുൾപ്പെടെ നിരവധി വൾഗർ/പോൺ കോമിക്കുകൾ പ്രദർശിപ്പിച്ചിരുന്ന വെബ്സൈറ് തന്നെ ഇവിടെ നിരോധിക്കപ്പെട്ടതുമാണ്.
എന്നിട്ടും സവിതാ ബാബിയുടെ സ്വത്വവും സത്തയും ജെ.എൻ.യു സ്കോളർമാരെ ഇപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കയാണ്.
അങ്ങനെയാണ് ‘ഗുജറാത്തി സ്വത്വത്തെ സവിതാ ബാബിയിലൂടെ പുനർ വായന ചെയ്യുമ്പോൾ’ എന്ന വിഷയത്തിൽ ജെ.എൻ.യുവിലെ അനന്യാ ബോഹിദാർ കഴിഞ്ഞ വർഷം ഒരു പണ്ഡിത പ്രബന്ധം തന്നെ രചിച്ചു കളഞ്ഞത്.
പണ്ഡിതന് ഡോക്റ്ററേറ്റ് കിട്ടി എന്ന് മാത്രമല്ല പ്രമുഖ മാധ്യമങ്ങളിൽ ഒക്കെ അത് പ്രധാന വാർത്തയും ആയി എന്നതാണ് രസം.
രാജ്യത്തെ ചിന്തിക്കുന്ന തലച്ചോറുകളുടെ തലസ്ഥാനം, ഇടത് ധൈഷണികതയുടെ പൊന്നാപുരം കോട്ട, ഇന്ത്യൻ ഇന്റലഗെൻസിയയുടെ അവസാന വാക്ക് എന്നൊക്കെ അവർ തന്നെ അടിച്ചിറക്കുന്ന ഈ അർബൻ നക്സൽ ഹാച്ചറിയിൽ അട വെച്ച് വിരിച്ചിയിറക്കുന്ന ആന്റി നാഷണൽ കോഴികുഞ്ഞുങ്ങളുടെ ശരിക്കുള്ള ഇന്റലിജൻസും ചിന്തയും ഒക്കെ അറിയാൻ അവർ നടത്തുന്ന പഠനം എന്താണെന്ന് ഒന്നെടുത്തു നോക്കിയാൽ മതി.
കഴിഞ്ഞ വർഷത്തെ ചെഗുവേരയും ജെ.എൻ.യു വിദ്യാർത്ഥി യൂണിയന്റെ ചെയർമാനും ആയിരുന്ന കന്ഹയ്യ കുമാറിന്റെ കാര്യം എടുക്കാം.
ആഫ്രിക്കൻ സ്റ്റഡീസിൽ ആയിരുന്നു ആശാന്റെ പി.എച്.ഡി.
പത്ത് കൊല്ലം ജെ.എൻ.യുവിൽ കഴിഞ്ഞു ഒടുക്കം തന്റെ മുപ്പത്തി രണ്ടാം വയസ്സിൽ കന്ഹയ്യ റിസർച് പേപ്പർ സമർപ്പിച്ചു.
വിഷയം: “1994 മുതൽ 2015 വരെയുള്ള കാലഘട്ടത്തിലെ ദക്ഷിണാഫ്രിക്കയിലെ അപകോളനീകരണ പ്രക്രിയയും സാമൂഹ്യ പരിവർത്തനവും.”
തമാശയല്ല, കാര്യമായിട്ട് ഇതാണ് തീസിസ്.
The Process of De-colonisation and Social Transformation in South Africa, 1994-2015.
എത്രമേൽ കാര്യമാത്ര പ്രസക്തവും അത്യന്താപേക്ഷിതവും ഉപകാരപ്രദവും ആയ പഠനം അല്ലേ?
മാസം മുപ്പത്തയ്യായിരം വെച്ച് സ്റ്റൈപ്പന്റും പത്ത് രൂപക്ക് തലസ്ഥാനത്ത് സിംഗിൾ റൂമും കൊടുത്താൽ എന്താ??
രാജ്യത്തിന് മുതലായല്ലോ!
ഇതൊക്കെ ചെറുതാണ്.
ജെ.എൻ.യു വെബ്‌സൈറ്റിൽ പോയി സോഷ്യൽ സയൻസ് വിഷയങ്ങളിലെ ഡോക്ടറൽ തീസുസകൾ വെറുതേ ഒടിച്ചു നോക്കിയാൽ കണ്ണഞ്ചിപ്പിക്കുന്ന വേറെയും പ്രമാദമായ പ്രബന്ധങ്ങൾ കാണാം.
“എത്യോപ്യയിലെ ആഡിസ് അബാബയിൽ ഉള്ള ഒറോമോ ഗോത്രക്കാർക്ക് ഇടയിലെ വിചിത്രമായ ലൈംഗിക ആചാരങ്ങൾ: ഉത്ഭവം, ചരിത്രം, മാറ്റങ്ങൾ”.
“സബ് സഹാറൻ രാജ്യങ്ങളായ സോമാലിയ കൊമോറോസ് എന്നിവിടങ്ങളിലെ ഗോത്ര വർഗ്ഗക്കാർക്കാരും സ്വവർഗ്ഗ രതിയും: താരതമ്യ പഠനം.”
“ഡോഡോ പക്ഷിയുടെ കാഷ്ഠവും ഇന്ത്യൻ പശുവിന്റെ ചാണകവും തമ്മിലുള്ള ചരിത്രപരമായ സംഘർഷം: രുചി, ചുവ, മണം.”
ഇതൊക്കെയാണ് പഠനം.
അതിന് ശമ്പളം പറ്റുന്നൊരു ഗൈഡും, മാസാമാസം ഗ്രാന്റും സ്റ്റൈപ്പന്റും ഫെല്ലോഷിപ്പും, പബ്ലിക് കംഫർട്ട് സ്റ്റേഷനിൽ ഒരു വട്ടം മൂത്രമൊഴിക്കാനുള്ള ആകെ ചിലവിൽ മാസം മുറിയും സൗകര്യങ്ങളും.
പണിയെടുത്തു നികുതി അടക്കുന്നവന്റെ ചിലവിൽ ലക്ഷങ്ങൾ മുടക്കി വർഷങ്ങളോളം അല്ലലില്ലാതെ ഉല്ലാസ ജീവിതം.
എന്നിട്ടാ ഒരു പണിയും ഇല്ലായ്മയുടെ ഇടവേളയിൽ ബോറടി മാറ്റാൻ രാജ്യത്തിനെതിരെ സമരവും തെരുവിലിറങ്ങി പ്രക്ഷോഭവും കട തല്ലിപൊളിക്കലും ബസ്സിന് തീയിടലും പൊലീസുകാരെ ആക്രമിക്കലും.
എന്നാലോ, പേര് രാജ്യത്തെ ഏറ്റവും പ്രബുദ്ധർ.
ശുദ്ധ വായു പോലും ചർച്ചിക്കാതെ വലിച്ചു കേറ്റാത്തവർ.
ചിന്തിക്കുന്ന തലച്ചോറുകൾ.
ഇന്ത്യയുടെ സ്പന്ദിക്കുന്ന ഹൃദയം.
വിപ്ലവത്തിന്റെ കോട്ടകൊത്തളം.
മാങ്ങാത്തൊലി.
രാജ്യത്തിനു ഉപകാരമുള്ള ഒരു പഠനം പോലും ജെ.എൻ.യു എന്ന ഈ ഓവർ ഹൈപ്പ്ഡ് അനർക്കിസ്റ്റ് ഹബ്ബിലെ ചെന്താരകങ്ങളിൽ നിന്ന് കഴിഞ്ഞ ഇരുപത് കൊല്ലത്തിനിടെ എന്തായാലും വന്നിട്ടില്ല.
പിന്നെ എന്ത് കാര്യത്തിനാണാവോ വർഷം 600 കോടി ഗ്രാന്റും കൊടുത്തു രാജ്യ തലസ്ഥാനത്ത് ഈ അരാജക കോട്ടയെ ഇന്ത്യൻ യൂണിയൻ ഇങ്ങനെ തീറ്റി പോറ്റി വളർത്തി തലയിലേറ്റി നടക്കുന്നത്!!
തങ്ങളുടെ നിത്യ ജീവിതത്തെ ഒരല്പമെങ്കിലും മെച്ചപ്പെട്ടതാക്കാൻ സഹായിക്കുന്ന എന്തെങ്കിലുമൊക്കെ ഇവരുടെ പഠനം കൊണ്ട് ഉരുത്തിരിയും എന്ന പ്രതീക്ഷയിൽ ആണ് ഈ നാട്ടിലെ സാധാരണക്കാരൻ അവന്റെ അരിഷ്ടിച്ചുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് പോലും മിച്ചം പിടിക്കുന്ന കാശ് ഇവരുടെ ഉന്നത പഠനത്തിനുള്ള നീക്കിയിരിപ്പിലേക്ക് സന്തോഷപൂർവ്വം കൊടുക്കുന്നത്.
ആ കാശ് സാധാരണക്കാരന്റെ ജീവിതത്തെയോ രാജ്യത്തിന്റെ പുരോഗതിയേയോ ഒരു നിലക്കും ബാധിക്കാത്ത കോമാളി കളികൾക്കായി ഇവർ പുട്ടടിച്ചു കളയുമ്പോൾ ആ മനുഷ്യരുടെ ത്യാഗവും സഹനവും സമർപ്പണവും ഒക്കെയാണവിടെ പരിഹസിക്കപ്പെടുന്നത്.
ഇവർക്കില്ലെങ്കിലും, രാജ്യത്തിനവരോട് കടപ്പാടും പ്രതിബദ്ധതയും ഉണ്ട്.
ഈ ധൂർത്തിനൊക്കെ നമ്മൾ അവരോട് ഒരു ദിവസം കണക്ക് പറയേണ്ടി വരും.
Post Your Comments