തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധി . സര്‍ക്കാറിനെതിരെ ശക്തമായി ആഞ്ഞടിച്ച് വി.ഡി.സതീശന്‍ എം.എല്‍.എ. ധനമന്ത്രി തോമസ് ഐസക്കിനെയാണ് അദ്ദേഹം ശക്തമായി വിമര്‍ശിച്ചത്. വീട്ടിലെ ദാരിദ്ര്യം പുറത്ത് അറിയിക്കാതിരിക്കാന്‍ പണ്ട് വീട്ടുകാരണവന്‍മാര്‍ പുരപ്പുറത്ത് പട്ടുകോണകം ഉണക്കാനിടും. അതുപോലെ ഈ സര്‍ക്കാരിന്റെ പുറത്തിട്ടിരിക്കുന്ന പട്ടുകോണകമാണ് കിഫ്ബി. എന്ത് പറഞ്ഞാലും കിഫ്ബി എന്നാണ് ധനകാര്യമന്ത്രിയുടെ മറുപടിയെന്ന് വി.ഡി സതീശന്‍ എം.എല്‍.എ ആരോപിച്ചു.
Read Also : കിഫ്ബിയിലെ സമ്പൂർണ ഓഡിറ്റിംഗ്; പിണറായി സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
നികുതി വകുപ്പില്‍ അരജാകത്വമാണ് നടന്നുകൊണ്ടിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയാണ് സര്‍ക്കാരിന്റെ ചെലവ്.ഇനി ജലീല്‍ വന്ന് മാര്‍ക്കിട്ടാല്‍ പോലും ഈ സര്‍ക്കാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോടികളുടെ ബില്ലുകളാണ് തടഞ്ഞ് വെച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വികസന പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചു. കരാറുകാര്‍ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. എത്ര വന്‍കിട പദ്ധതി തുടങ്ങി എന്ന് പോലും മറുപടി പറയാന്‍ പറ്റാത്ത സര്‍ക്കാരാണിതെന്നും വി.ഡി.സതീശന്‍ എം.എല്‍ എ വ്യക്തമാക്കി.
Post Your Comments