Latest NewsNewsInternational

ഡിസംബറില്‍ വരാനിരിയ്ക്കുന്നത് ഏറ്റവും വലിയ ആകാശ വിസ്മയം : കേരളം ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളില്‍ ഇത് ദര്‍ശിയ്ക്കാം

തിരുവനന്തപുരം : ഡിസംബറില്‍ വരാനിരിയ്ക്കുന്നത് ഏറ്റവും വലിയ ആകാശ വിസ്മയം. ഡിസംബര്‍ 26ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണം എന്ന ആകാശ വിസ്മയത്തിന് കേരളവും സാക്ഷിയാകും. ഈ ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന ലോകത്തിലെ മൂന്ന് സ്ഥലങ്ങളിലൊന്നാണ് കാസര്‍ക്കോടു ജില്ലയിലെ ചെറുവത്തൂര്‍ ആണ്. മംഗലാപുരം മുതല്‍ ബേപ്പൂര്‍ വരെയുള്ള മേഖലകളില്‍ ഭാഗികമായി ഗ്രഹണം ദൃശ്യമാവും.

ഇന്ത്യയില്‍ ആദ്യം ദൃശ്യമാകുന്ന പ്രദേശമായ ചെറുവത്തൂരിലെ കാടങ്കോട്ട് പൊതുജനങ്ങള്‍ക്ക് ഗ്രഹണം നിരീക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. രാവിലെ 8.04ന് ആരംഭിക്കുന്ന ഭാഗിക ഗ്രഹണം 9.25ന് പൂര്‍ണതയിലെത്തും. മൂന്ന് മിനുട്ട് 12 സെക്കന്‍ഡ് വരെ തുടരുന്ന പൂര്‍ണ വലയ ഗ്രഹണം 11.04ന് അവസാനിക്കും.

ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ ആരംഭിക്കുന്ന ഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാവുക ചെറുവത്തൂരിലായിരിക്കുമെന്നും പ്രദേശത്തിന്റെ ഭൗമശാസ്ത്രപരമായ പ്രത്യേകളാല്‍ വളരെ വ്യക്തമായി ഗ്രഹണം ഇവിടെ നിന്നും കാണാന്‍ സാധിക്കുമെന്നും വലയ ഗ്രഹണ നിരീക്ഷണത്തിന് സാങ്കേതിക സൗകര്യമൊരുക്കാന്‍ തയ്യാറായിട്ടുള്ള സ്പേസ് ഇന്ത്യ സിഎംഡി സച്ചിന്‍ ബാംബ പറഞ്ഞു.
കണ്ണൂര്‍, വയനാട് ജില്ലകളിലെ മാതമംഗലം, പന്നിയൂര്‍, പേരാവൂര്‍, മീനങ്ങാടി, ചുള്ളിയോട് എന്നിവയടക്കമുള്ള പ്രദേശങ്ങളില്‍ ദൃശ്യമാകുന്ന ഗ്രഹണം തമിഴ്നാട്ടിലെ വിവിധ ജില്ലകളിലുടെയും കോട്ടൈപ്പട്ടണത്തിലൂടെയും കടന്ന് ശ്രീലങ്ക, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും ദൃശ്യമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button